859 രൂപയ്ക്ക് വിമാന ടിക്കറ്റുമായി ഗോ എയര്‍; ഓഫര്‍ 29 വരെ

GoAir announces more flights to UAE from Kochi, Kannur
SHARE

റിപ്പബ്ലിക് ദിനത്തിന്‍റെ ഭാഗമായി ആഭ്യന്തര വിമാന യാത്രകള്‍ക്ക് മികച്ച ഓഫറുമായി ഗോ എയര്‍. 859 രൂപ  മുതല്‍ തുടങ്ങുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ജനുവരി 22-29 കാലയളവില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇൗ ഓഫര്‍. ഗോ എയറിന്‍റെ നേരിട്ടുള്ള വിമാനങ്ങളിലും വൺവേ യാത്രകൾക്കും മാത്രമേ പ്രത്യേക നിരക്കുകൾ ബാധകമാകൂ. കമ്പനിയുടെ വെബ്സൈറ്റ് അനുസരിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം.

യാത്രക്കാര്‍ക്കുള്ള നിബന്ധനകള്‍

1. യാത്രാ കാലയളവ് 2021 ജനുവരി 22 മുതൽ മാർച്ച് 31 വരെ

ബുക്കിങ് കാലയളവ് : ജനുവരി 22 മുതൽ 29 വരെ 

ചേഞ്ച് ഫീസ് : ഒാഫർ കാലയളവിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഫ്ലൈറ്റ് പുറപ്പെടുന്ന തീയതിക്ക് 3 ദിവസം മുമ്പ് വരെ ചേഞ്ച് ഫീസ് ഉണ്ടായിരിക്കില്ല.

ബാഗേജ് അലവൻസ് : 15 കിലോഗ്രാം 

കാന്‍സെലേഷന്‍ ഫീസ്‌: സ്റ്റാൻഡേർഡ് നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്.

2. യാത്രാ കാലയളവ്  2021 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെ

ബുക്കിങ് കാലയളവ് : ജനുവരി 22 മുതൽ 29 വരെ 

ചേഞ്ച് ഫീസ് : ഒാഫർ സമയത്ത് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഫ്ലൈറ്റ് പുറപ്പെടുന്ന തീയതിക്ക് 14 ദിവസം മുമ്പ് വരെ ചേഞ്ച് ഫീസ് ഉണ്ടായിരിക്കില്ല. ലഭ്യതയ്ക്ക് അനുസരിച്ചുള്ള പ്രൊമോ ഫെയർ സീറ്റുകൾക്ക് മാത്രം ബാധകം 

ബാഗേജ് അലവൻസ് : 15 കിലോഗ്രാം

കാന്‍സെലേഷന്‍ ഫീസ്‌: സ്റ്റാൻഡേർഡ് നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്.

മറ്റു വ്യവസ്ഥകള്‍

∙വൺവേ യാത്രയുടെ നിരക്കിൽ മാത്രമാണ് കിഴിവ് ലഭിക്കുക.

∙ആഭ്യന്തര വിമാനങ്ങളിൽ മാത്രമേ ഒാഫർ ബാധകമാകൂ.

∙ഏത് സംവിധാനത്തിലൂടെ ബുക്കുചെയ്താലും ഓഫര്‍ ലഭിക്കും.

∙ഓഫർ മറ്റേതെങ്കിലും ഓഫറുമായി കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാന്‍ കഴിയില്ല. ഗ്രൂപ്പ് ബുക്കിങ്ങുകള്‍ക്ക് ഓഫര്‍ ലഭിക്കില്ല.

∙സ്റ്റാൻഡേർഡ് കാന്‍സെലേഷന്‍ ഫീസ്‌ ഉണ്ടായിരിക്കും.

∙ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 14 ദിവസം മുമ്പ് കാന്‍സെലേഷന്‍, ചേഞ്ച് ഫീസ്‌ മുതലായവക്ക് സ്റ്റാൻഡേർഡ് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.

∙സീറ്റ് ബുക്കിങ് ലഭ്യതയുടെ അടിസ്ഥാനത്തിലാണ് നല്‍കുന്നത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ്‌ സീറ്റുകള്‍ നല്‍കുന്നത്.

∙ഫ്ലൈറ്റ് ഷെഡ്യൂളും സമയവും റെഗുലേറ്ററി അംഗീകാരങ്ങൾക്കും മാറ്റങ്ങൾക്കും വിധേയമാണ്

∙നേരിട്ടുള്ള ആഭ്യന്തര ഫ്ലൈറ്റുകളിൽ മാത്രമേ ഈ ഓഫര്‍ ബാധകമാകൂ.

∙ബ്ലാക്ക് ഔട്ട് തീയതികൾ ബാധകമാണ്.

∙ഒരു അറിയിപ്പും കൂടാതെ ഈ ഓഫർ പിൻവലിക്കാൻ ഗോ എയറിന് അവകാശമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.goair.in/promotions/republic-day-sale സന്ദര്‍ശിക്കുക.

English Summary: GoAir Offers Ticket Fares

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA