ഫീനിക്സ് പക്ഷിയായി ജയ സ്മാരകം; ചെലവ് 80 കോടി

jayalathiaa-memorial
SHARE

ചെന്നൈ∙ അണ്ണാഡിഎംകെ പ്രവർത്തകരുടെ ‘അമ്മ വാഴ്ക’ വിളികൾ അലയടിച്ച അന്തരീക്ഷത്തിൽ, മറീന ബീച്ചിലെ ജയലളിത സ്മാരകം തുറന്നു. ജനം കൂട്ടത്തോടെ ഇടിച്ചു കയറിയതിനാൽ  ഉന്തും തള്ളുമുണ്ടായി. ഫീനീക്സ് പക്ഷിയുടെ രൂപത്തിലുള്ള സ്മാരകത്തിന്റെ ചെലവ് 80 കോടി രൂപയാണ്. 9 ഏക്കറിലാണു നിർമാണം.

മദ്രാസ് ഐഐടി വിദ്യാർഥികൾ രൂപകൽപന ചെയ്ത സ്മാരകത്തിൽ ‘അമ്മ’യുടെ ഇഷ്ട വചനങ്ങളായ ‘മക്കളാലെ നാൻ, മക്കൾക്കാകവേ നാൻ (ജനങ്ങളാൽ, ജനങ്ങൾക്കു വേണ്ടി),  അമയ്തി, വലം, വളർച്ചി (സമാധാനം, സമൃദ്ധി, വളർച്ച) എന്നിവ കൊത്തിവച്ചിരിക്കുന്നു.

ജയയുടെ അഭിനയ, രാഷ്ട്രീയ ജീവിതം വിവരിക്കുന്ന മ്യൂസിയവും 100 പേർക്കിരിക്കാവുന്ന മിനി തിയറ്ററിൽ ഓഡിയോ-വിഷ്വൽ പ്രസന്റേഷനും സജ്ജം. 15000 വൃക്ഷത്തൈകളുമായി ഒരുങ്ങുന്ന പാർക്കും മ്യൂസിയവും പിന്നീടേ തുറക്കൂ.

English Summary: Jayalalithaa Memorial Inaugurated in Chennai

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA