ADVERTISEMENT

മഞ്ഞണിഞ്ഞ കാഴ്ചകളും കാലാവസ്ഥയും ആസ്വദിക്കുവാനായി നിരവധിപേരാണ് മൂന്നാറിലേക്ക് യാത്ര തിരിക്കുന്നത്. കൊറോണക്കാലത്ത് അധികദൂരം യാത്ര ചെയ്യാതെ കുറഞ്ഞ ചെലവിൽ എത്തിച്ചേരാം എന്നതും മൂന്നാറിനെ സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ടതാക്കുന്നു. ഇപ്പോഴിതാ കൊടും കുളിരിൽ മഞ്ഞിൽ പൊതിഞ്ഞിരിക്കുകയാണ് മൂന്നാർ.  

കുറഞ്ഞ താപനില പൂജ്യത്തിലേക്ക് എത്തിയതോടെ മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങളുടെയും മലനിരകളുടെയും കാഴ്ചയിൽ കൂടുതൽ സുന്ദരിയായി മൂന്നാർ. സാധാരണയായി ഡിസംബർ, ജനുവരി മാസങ്ങളിലാണ് കുറഞ്ഞ താപനില പൂജ്യത്തിൽ താഴെ എത്തിയിരുന്നത്. ഇക്കുറി ഈ മാസം അവസാനമാണ് അതിശൈത്യം പിടിമുറുക്കിയത്.

ഇന്നലെ പുലർച്ചെ മൂന്നാർ ടൗൺ, നല്ലതണ്ണി, ചെണ്ടുവരൈ, സൈലന്റ്‌വാലി എന്നിവിടങ്ങളിൽ പൂജ്യം ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഒന്ന് മുതൽ 3 ഡിഗ്രി വരെയായിരുന്നു മറ്റു സമീപ എസ്റ്റേറ്റുകളിലെ താപനില. പുൽമേടുകളും മൊട്ടക്കുന്നുകളും പുലർച്ചെ മഞ്ഞു പുതച്ച നിലയിലായിരുന്നു.

English Summary: Munnar Snowfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com