കായൽകാഴ്ചകളും തനിനാടൻ രുചികൂട്ടും തേടിയെത്തുന്നവർക്ക് പുതുമ നിറഞ്ഞ കാഴ്ചകളാണ് കുമരകം സമ്മാനിക്കുന്നത്. ഇന്ത്യയിലെ 17 'ഐക്കണിക് ടൂറിസം സൈറ്റ്സ്' പട്ടികയിൽ സ്ഥാനം പിടിച്ച കുമരകത്തേക്ക് നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്.
സഞ്ചാരികള്‍ക്ക് ഇനി കുമരകം യാത്ര ആഘോഷമാക്കാം. കെടിഡിസി വാട്ടർ സ്കേപ് റിസോർട്ട് സഞ്ചാരികൾക്കായി തുറക്കുന്നു. നവീകരണത്തിനായി അടച്ച റിസോർട്ട് 4 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇൗ മാസം 6ന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
15 കോടി രൂപ ചെലവഴിച്ചാണു റിസോർട്ടിന്റെ നവീകരണം പൂർത്തിയാക്കിയത്. വേമ്പനാട്ടു കായലിന്റെ പ്രകൃതി രമണീയതയും പക്ഷിസങ്കേതവുമാണ് ഇവിടത്തെ പ്രത്യേകത. പഞ്ചനക്ഷത്ര ഹോട്ടലിനു സമാനമായ സൗകര്യങ്ങളാണു ഒരുക്കിയിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങിയാണ് നിർമാണ പ്രവർത്തനങ്ങൾ.
English Summary: Waterscapes KTDC Kumarakom