പിറന്നാളും ഇനി മെട്രോ ട്രെയിനിൽ ആഘോഷിക്കാം; കോച്ചുകൾ വാടകയ്ക്ക്

Jaipur-Metro
SHARE

ആഘോഷങ്ങൾക്കു നിറം പകരാൻ ജയ്പൂരിൽ ഇനി മെട്രോ ട്രെയിനുകളും. ജന്മദിനാഘോഷങ്ങൾക്കും സമാന പരിപാടികൾക്കും ജയ്പൂർ െമട്രോയിൽ കോച്ചുകളോ ട്രെയിൻ മുഴുവനായോ വാടകയ്ക്കു ലഭ്യമാകും. വേറിട്ട ആഘോഷം പ്ലാൻ ചെയ്യുന്നവർക്കു മിതമായ നിരക്കുകളിലാണു മെട്രോ കോർപറേഷൻ ആഘോഷ വേദി നൽകുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.  

ഒരു കോച്ചിനു നാലു മണിക്കൂറിന് 5000 രൂപയാണു വാടക. അധികം വരുന്ന ഓരോ മണിക്കൂറിനും 1000 രൂപ അധികമായി നൽകണം. ട്രെയിൻ മുഴുവനായി വാടകയ്ക്ക് എടുക്കാനും ഇതേ നിരക്കിൽ പണം നൽകിയാൽ മതി. വൻ നഷ്ടത്തിലോടുന്ന ജയ്പൂർ മെട്രോയ്ക്കു വരുമാനം കണ്ടെത്താനാണ് പുതിയ പദ്ധതിയുമായി അധികൃതർ കളത്തിലിറങ്ങിയിരിക്കുന്നത്. 

മുമ്പ് പരസ്യചിത്ര നിർമാണത്തിന്റെ ഷൂട്ടിങ്ങിനും മറ്റും ട്രെയിൻ വാടകയ്ക്കു നൽകിയിരുന്നു. ഇതാണു വിപുലപ്പെടുത്തി ജന്മദിനമോ വിവാഹാഭ്യർഥനയോ ഒക്കെ മെട്രോയിൽ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്കു കൂടി ലഭ്യമാക്കിയിരിക്കുന്നത്. ഈവന്റ് മാനേജ്മെന്റു കമ്പനിയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുക. മെട്രോ സ്റ്റേഷനുകളിൽ കുറഞ്ഞ സമയത്തേക്കു കമാനങ്ങളും പരസ്യ ബാനറുകളും ഉയർത്തുന്നതും ഇതേ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary: Jaipur Metro brings a new way to Celebrate Events

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA