ADVERTISEMENT

കുമ്പളങ്ങി നൈറ്റ്സ് സിനിമക്കൊപ്പം ഹിറ്റായ പ്രതിഭാസമാണ് 'കവര്'. സിനിമ കണ്ടവരാരും കായലിലെ ആ നീലവെളിച്ചം മറക്കാനിടയില്ല. നിലാവുളള രാത്രികളും നിലാവെളിച്ചത്ത് മിന്നിത്തിളങ്ങിയ കവരുകളും ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കാഴ്ചയായിരുന്നു. കുമ്പളങ്ങിയിൽ മാത്രമല്ല ഇപ്പോഴിതാ മാളയിലും കവര് പൂത്തിരിക്കുന്നു. മാള പള്ളപ്പുറം ചെന്തുരത്തി ഫയര്‍ സ്റ്റേഷന് പിന്‍വശമുള്ള ചാലിലാണ് നിലാവെളിച്ചത്ത് മിന്നിത്തിളങ്ങുന്ന കവര് പൂത്തിരിക്കുന്നത്. അദ്ഭുതകാഴ്ച ആസ്വദിക്കുവാനായി ആയിരങ്ങളാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്.

മാള സ്വദേശി ഷാൻ്റി ജോസഫ് തട്ടകത്തിന്‍റെ ഉടമസ്ഥയിലുള്ള സ്ഥലത്തെ തോട്ടിലാണ് കവര് പൂത്തിരിക്കുന്നത്. ഒരു വർഷം മുമ്പ് ഈ പ്രതിഭാസം ഉണ്ടായിരുന്നെങ്കിലും പുറലോകം അറിഞ്ഞത് ഇപ്പോഴാണ്. കാഴ്ചക്കാർ കൂടിയതോടെ, കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടംചേരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

എന്താണീ കവര്?

കായലിൽ പൂക്കുന്ന കവര് ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ്. ബാക്ടീരിയ, ഫംഗസ്, ആൽഗ പോലെയുള്ള സൂക്ഷ്മ ജീവികൾ പ്രകാശം പുറത്തുവിടുന്നതാണ് ബയോലുമിൻസെൻസ് എന്നറിയപ്പെടുന്ന കവര്. മാർച്ച്, ഏപ്രിൽ മേയ് മാസങ്ങളിലാണ് കവരു പൂക്കുന്നത്. 

വെള്ളത്തിന് ഇളക്കം തട്ടിയാൽ മാത്രമേ കവരിന്റെ യഥാർഥ കാഴ്ച ആസ്വദിക്കുവാൻ സാധിക്കൂ. വെള്ളത്തിൽ ഇളക്കം തട്ടുന്നതോടെ ഇളംനീല വെളിച്ചത്തിൽ ഇവ ദൃശ്യമാവും. വെള്ളത്തിൽ ഉപ്പിന്‍റെ അളവ് കൂടുന്തോറും പ്രകാശവും വർധിക്കും. മഴക്കാലത്ത് ഇവ കാണാൻ സാധിക്കില്ല.

 

English Summary: Bioluminescence at Mala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com