റോജര്‍ ഫെഡറര്‍ സ്വിസ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

Roger-Federer
SHARE

കൊച്ചി: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെന്നീസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ ഇനി മുതല്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ടൂറിസത്തിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസിഡര്‍. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് സ്വിസ് ദേശീയ വിനോദ സഞ്ചാര ബോര്‍ഡും റോജര്‍ ഫെഡററും തമ്മിലുണ്ടാക്കിയ ദീര്‍ഘകാല കരാർ.  

രണ്ടാം ലോക യുദ്ധത്തിനു ശേഷം വിനോദ സഞ്ചാര രംഗം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയുടെ ഇക്കാലത്ത് ഏറെ പ്രയോജനകരമായ ഒന്നായിരിക്കും ഈ സഹകരണം. കളിക്കളത്തിലിറങ്ങുമ്പോഴെല്ലാം സ്വിറ്റ്‌സര്‍ലന്‍ഡിനെയാണ്  പ്രതിനിധീകരിച്ചിരുന്നതെന്ന് റോജര്‍ ഫെഡറര്‍ പറയുന്നുണ്ട്. 22 വര്‍ഷമായുള്ള ഇൗ കരിയർ മുന്നോട്ട് കൊണ്ടു പോകുന്നതിൽ അഭിമാനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 

ഏപ്രില്‍ മാസത്തിലാണ് പുതിയ സഹകരണത്തിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ക്കു തുടക്കം കുറിക്കുക. ആദ്യം യൂറോപ്യന്‍ നഗരങ്ങളിലും തുടര്‍ന്ന് അമേരിക്കയിലും ഏഷ്യാ പസഫിക് മേഖലയിലും, പ്രത്യേകിച്ച് ഇന്ത്യയിലും ആയിരിക്കും ആശയ വിനിമയ പരിപാടികള്‍ നടത്തുക.

English Summary: Switzerland Tourism ropes in Roger Federer as brand ambassador

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA