ADVERTISEMENT

കുമരകം ∙ ഈ വിഷുവും കുമരകത്തെ കൈവിട്ടു. വിനോദ സഞ്ചാര മേഖലയ്ക്ക് ഇരുട്ടടിയായത് കോവിഡ് രണ്ടാംതരംഗം. ലോക് ഡൗൺ ഇളവുകൾക്കു ശേഷം ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വിനോദ സഞ്ചാരികൾ കുമരകത്തേക്ക് വന്നു തുടങ്ങിയിരുന്നു. കോവിഡ് കൂടിയതോടെ ബുക്കിങ്ങുകളും നിലച്ചു. കോവിഡ് പ്രതിസന്ധി മൂലം വിനോദ സഞ്ചാരികൾ എത്തുന്നില്ല. കഴിഞ്ഞ ഒരു വർഷമായി വിനോദ സഞ്ചാര മേഖല കോവിഡിന്റെ പിടിയിലാണ്. 

പ്രതീക്ഷയോടെ

Chokramudi

ലോക്ഡൗൺ ഇളവ് വന്നതോടെ കുമരകത്തെ 25–ൽ ഏറെ ഹോട്ടലുകളും റിസോർട്ടുകളും ഏറെ പ്രതീക്ഷയോടെ തുറന്നിരുന്നു. വിദേശികളോ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളോ ഇല്ലായിരുന്നെങ്കിലും വിവിധ ജില്ലകളിൽ നിന്നുള്ളവർ എത്തിയിരുന്നത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വിനോദ സഞ്ചാരികളെ പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡ് ആശങ്ക വീണ്ടും ഉയർന്നതോടെ സഞ്ചാരികൾ വരാതായി. കഴിഞ്ഞ വർഷവും സ്ഥിതി ഇതു തന്നെയായിരുന്നു. കോവിഡിനു മുൻപു വിഷു ദിനത്തിൽ കുമരകത്തുള്ള 950 മുറികളിൽ 800 മുറികളും ബുക്കിങ് ഉണ്ടായിരുന്നു.

ബുക്കിങ് റദ്ദാക്കി

സംസ്ഥാനത്തുള്ള വിനോദ സഞ്ചാരികളുടെ വരവ് പ്രതീക്ഷിച്ച് ഹോട്ടലുളും റിസോർട്ടുകളും ഒരുക്കൾ നടത്തിയെങ്കിലും പ്രയോജനപ്പെടാതെ പോയി. വടക്കൻ ജില്ലകളിൽ നിന്നു തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുമാണ് ഏറെ ബുക്കിങ് ഉണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധി മൂലം മുറി വാടകയിലും മറ്റും ഇളവ് നൽകിയാണ് വിനോദ സഞ്ചാരികളുടെ ബുക്ക് എടുത്തിരുന്നത്. കോവിഡ് രൂക്ഷമായെന്ന വാർത്ത വന്നതോടെ വിഷു ദിനത്തിൽ വിവിധ ഹോട്ടലുകളിലെ 50 ബുക്കിങാണ് റദ്ദാക്കിയിത്. വിഷു ദിവസത്തെ തന്നെ 30 ലക്ഷം രൂപയുെ ബുക്കിങ് റദ്ദാക്കി.

വഞ്ചിവീടുകളും നിശ്ചലം

120 വഞ്ചിവീടുകളാണു കുമരകത്ത് ഉള്ളത്. വിഷു ദിനത്തിൽ ഇതിൽ പകുതിയിലേറെ കോവിഡിന് മുൻപു കായൽ യാത്ര നടത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഓട്ടം തീർത്തും ഇല്ലായിരുന്നു. കോവിഡ് പ്രതിസന്ധിക്ക്  അയവ് വന്നതിനാൽ  ഈ വർഷം ഏറെ പ്രതീക്ഷയോടെ വഞ്ചിവീട് മേഖലയും കാത്തിരുന്നു. എന്നാൽ വിഷു അടുക്കാറയപ്പോഴേക്കും വീണ്ടും കോവിഡ് രൂക്ഷമായതോടെ സഞ്ചാരികൾ എത്തിയില്ല. ഈ വർഷം വിഷു ദിനത്തിൽ പത്തിൽ താഴെ വഞ്ചിവീടുകളാണു കായൽ യാത്ര നടത്തിയത് . വിഷു ദിനത്തിൽ വഞ്ചിവീടുകൾക്ക് 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ആശങ്ക ഒഴിയുന്നില്ല

തിരഞ്ഞെടുപ്പിനു ശേഷം സ്ഥാനാർഥികളായ വിഐപികൾ വിശ്രമത്തിനായി കുമരകത്ത് എത്താറുണ്ടായിരുന്നു .ഇത്തവണ കെ. എസ്. ശബരീനാഥ് എംഎൽഎ കോക്കനട്ട് ലഗൂണിൽ 3 ദിവസത്തെ വിശ്രമത്തിനായി എത്തിയത് അല്ലാതെ മറ്റാരും വന്നില്ല. കോവിഡ് കൂടുതൽ പിടിമുറുക്കുന്നതിനാൽ സഞ്ചാരികളുടെ വരവിൽ കാര്യമായ ഇടിവ് ഉണ്ടാകുമെന്ന ആശങ്കയിലാണ് വിനോദ സഞ്ചാര മേഖല. ലോക്ഡൗൺ ഇളവ് വന്നതോടെ കൂടുതൽ സഞ്ചാരികളെ പ്രതീക്ഷിച്ച ഈ മേഖല ഇപ്പോൾ നിരാശയിലാണ്.

English Summary: Impact of the COVID-19 pandemic on Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com