ADVERTISEMENT

കാഴ്ചക്കാർ എത്തിയില്ലെങ്കിലും കാലം തെറ്റാതെ പൂത്തുലഞ്ഞ് മണിമരുത്. കല്ലാറിന്റെ ഹരിതശോഭയ്ക്ക് മാറ്റു കൂട്ടി തീരങ്ങൾക്ക് നിറച്ചാർത്തൊരുക്കുകയാണ് മണിമരുത് പൂക്കൾ. കാലം തെറ്റാതെ ഇവ പൂത്തുവിടർന്നെങ്കിലും ലോക്ഡൗണിനെ തുടർന്ന് കല്ലാറ്റിൽ കുട്ടവഞ്ചി സവാരി നിർത്തിവച്ചിരിക്കുന്നതിനാൽ വിനോദ സഞ്ചാരികൾക്ക് ദൃശ്യവിരുന്ന് നഷ്ടമായി.

കാടിനെ അതിരിട്ടൊഴുകുന്ന കല്ലാറിന്റെ കരകൾക്ക് പിങ്ക്, വയലറ്റ് വർണങ്ങൾ തീർക്കുകയാണ്. മുണ്ടോംമൂഴിയിലെ അടവി കുട്ടവഞ്ചി സവാരി കടവിലും മുണ്ടോംമൂഴി പാലത്തിന്റെ വശങ്ങളിലും മണിമരുത് പൂക്കൾ നിറപ്പൊലിമ നിറയ്ക്കുന്നു. കേരളത്തിൽ നനവാർന്ന ഈർപ്പ വനങ്ങളിൽ കാണപ്പെടുന്ന ഒരിനം ഇലകൊഴിയും മരമാണ് മണിമരുത് അല്ലെങ്കിൽ പൂമരുത്.

ഇന്ത്യയിലും ശ്രീലങ്ക, ബർമ, മലയ എന്നിവിടങ്ങളിലും ഇവ കണ്ടുവരുന്നു.1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിത വനങ്ങളുടെയും അർധ നിത്യഹരിത വനങ്ങളുടെയും അരികുകളിലോ തുറസ്സായ ഇടങ്ങളിലോ ഇവ വളരുന്നു. ഇലകൊഴിയും അർധ നിത്യ ഹരിത വനങ്ങളിലും വിരളമായി കാണപ്പെടുന്നുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് പൂക്കുന്നത്. ഏകദേശം 30 മുതൽ 35 വരെ മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്.

English Summary: Maruthu flowers in full bloom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com