ADVERTISEMENT

കോവി‍ഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ അടിച്ചിട്ടിരുന്ന ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ക്ഷേത്രം ഇപ്പോൾ തുറന്നു. തീർത്ഥാടകർക്ക് പ്രവേശനമില്ല. പൂജാരികൾ മാത്രമാണ് അനുമതി. അക്ഷയതൃതിയ ദിവസമാണ് ഗംഗോത്രി ക്ഷേത്രം തുറന്നത്. ഗംഗോത്രി തുറന്നതിനു പിന്നാലെ യമുനോത്രിയും കേദാര്‍നാഥും തുറന്നു. ഇന്ന് ബദ്രിനാഥ് ക്ഷേത്രം തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉത്തരാഖണ്ഡിൽ ഉത്തരകാശിയിൽ നിന്നും 99 കിലോമീറ്റർ അകലെയാണ് ഗംഗോത്രി സ്ഥിതിചെയ്യുന്നത്. ഭഗീരഥി നദിക്കരയിലെ ഒരു ഹിന്ദു പുണ്യ സ്ഥലമാണിത്. ഗംഗാദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഹിമാലയ പർവത പ്രദേശത്തിൽ ഉൾപ്പെട്ട ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിലാണ്.

ചാര്‍ധാം യാത്രയിലെ ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് ഗംഗോത്രി. കേദാര്‍നാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന പുണ്യ യാത്രയാണ് ചാര്‍ധാം. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും കോവിഡ് മൂലം ചാര്‍ധാം യാത്ര ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

English Summary: Gangotri Temple Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com