ADVERTISEMENT

പശ്ചിമഘട്ട മലനിരകളിൽ നിന്നൊഴുകിയെത്തുന്ന തണുത്ത വെള്ളം കോഴിക്കോട് തിരികക്കയം വെള്ളച്ചാട്ടത്തിനു വീണ്ടും ജീവൻ നൽകി.‌ വേനലിൽ വറ്റിയിരുന്ന ഈ പ്രകൃതിദത്ത ജലസ്രോതസ്സ് ആദ്യമഴയിൽ തന്നെ നിറഞ്ഞൊഴുകി തുടങ്ങിയതോടെ നാടിന്റെ നാനാദിക്കുകളിൽ നിന്ന് സഞ്ചാരികൾ എത്തേണ്ടതായിരുന്നെങ്കിലും ലോക്ഡൗണിൽ എല്ലാം നിശ്ചലമായി.

കോവിഡ് നിയന്ത്രണങ്ങൾ കാരണം റോഡുകൾ പലതും അടച്ചതും പൊലീസിന്റെ നിരീക്ഷണവും കാരണം വഴികൾ പലതും അടഞ്ഞു കിടക്കുകയാണ്. 

കണ്ണൂർ ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമാണ് ഇവിടെ സഞ്ചാരികൾ എത്താറുള്ളത്. പുതുമഴയിലെ തണുത്ത വെള്ളത്തിൽ ആർത്തുല്ലസിക്കാൻ സഞ്ചാരികൾ ഏറെ എത്താറുള്ള ഇവിടെ ഈ ലോക്ഡൗണിൽ കളിക്കാനും കുളിക്കാനും സമീപ വാസികളായ കുട്ടികൾ മാത്രം.

English Summary: Thiriyakkayam Waterfall Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com