ADVERTISEMENT

മൂന്നാറിലെ മഴയും കാറ്റും തഴുകുന്ന മലയോരങ്ങള്‍ സാധാരണ ഗതിയില്‍ ഇപ്പോള്‍ സഞ്ചാരികളെക്കൊണ്ട് നിറയേണ്ട സമയമാണ്. എങ്ങും പച്ചപ്പിന്‍റെ മേളം നിറയുന്ന ഈ മനോഹര നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ഇക്കുറി വിനോദസഞ്ചാരികള്‍ ഇല്ല. മൂന്നാറിലെ മഴക്കിപ്പോള്‍ ഏകാന്തതയുടെ ദുഃഖച്ഛായയാണ്.  വിനോദസഞ്ചാരികൾ ഇല്ലാത്തതിനാൽ ഇരവികുളത്തെ വരയാടുകൾ അടക്കമുള്ള വന്യജീവികള്‍ക്ക് മഴയും മഞ്ഞും ശല്യമില്ലാതെ ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഇപ്പോള്‍. കോവിഡ് കാരണം വട്ടവടയിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം, കഴിഞ്ഞ തവണ കാര്യമായ കോവിഡ് ബാധ ഇല്ലാതിരുന്ന മൂന്നാറില്‍ ഇക്കുറി വൈറസ് വ്യാപനമുണ്ട്. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. തൊഴിലാളികൾക്കിടയിൽ കോവിഡ് -19 പോസിറ്റീവ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് ഈ മേഖലയിൽ ഗുരുതരമായ ആശങ്ക ഉയർത്തുന്നു. കണ്ണന്‍ദേവൻ ഹിൽസ് പ്ലാന്റേഷന്‍റെ (കെഡിഎച്ച്പി) കീഴിലുള്ള വാഗുവരായ് എസ്റ്റേറ്റിൽ രണ്ട് ദിവസത്തിനിടെ 46 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.  അതുകൊണ്ടുതന്നെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് മൂന്നാര്‍ ഇപ്പോള്‍.  

മുന്നാറിലെ വാഗുവരായ് കഴിഞ്ഞ ദിവസം മെഡിക്കൽ ക്യാമ്പ് നടത്തി 50 പേരെ ടെസ്റ്റ്‌ ചെയ്തതില്‍ അതിൽ 18 പേർ പോസിറ്റീവ് ആയിരുന്നു. ചട്ടാ മൂന്നാർ, കോഫി സ്റ്റോർ, വാഗുവരായ് പ്രദേശങ്ങളിൽ കോവിഡ് -19 പോസിറ്റീവ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്തെ ഭൂരിഭാഗം ആളുകളും രോഗബാധിതരാണെന്നാണ് സംശയിക്കുന്നത്. 

രോഗബാധിതര്‍ക്കായി മൂന്നാറില്‍ ക്വാറന്റൈന്‍ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ പ്രദേശത്തെ ആളുകള്‍ അടുത്തടുത്തുള്ള വീടുകളില്‍ താമസിക്കുന്നതിനാല്‍ അണുബാധ അതിവേഗം പടരാനുള്ള സാധ്യത കൂടുതലാണ്. മൂന്ന് ദിവസത്തിനുള്ളിൽ ഈ മേഖലയിൽ മൂന്ന് കോവിഡ് -19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മൂന്നാർ ശിക്ഷക് സദനിൽ നൂറിലധികം തേയിലത്തോട്ട തൊഴിലാളികൾ ഇപ്പോൾ ചികിത്സയിലാണ്. ചികിത്സാ സൗകര്യങ്ങളുടെ അഭാവമാണ് ഇപ്പോള്‍ മൂന്നാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. വൈറസ് പടരാതിരിക്കാൻ, കെ‌ഡി‌എച്ച്പി തോട്ടം തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള കമ്പനി സ്റ്റാഫുകൾക്കും മാസ് വാക്സിനേഷൻ ഡ്രൈവുകൾ ഏർപ്പെടുത്തിയിരുന്നു. മൂവായിരത്തിലധികം തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകിയ ഡ്രൈവ് ഇടുക്കി ജില്ലാ ഭരണകൂടവുമായി സഹകരിച്ചാണ് ക്രമീകരിച്ചത്.

ന്യൂനമർദം കാരണം മൂന്നാറില്‍ ഇപ്പോള്‍ നല്ല മഴയാണ് പെയ്യുന്നത്. വിനോദസഞ്ചാരികൾ ഇല്ലാത്തതിനാൽ ഇരവികുളത്തെ വരയാടുകൾ അടക്കമുള്ള വന്യജീവികള്‍ക്ക് മഴയും മഞ്ഞും ശല്യമില്ലാതെ ആസ്വദിക്കാനുള്ള മികച്ച അവസരമാണ് ഇപ്പോള്‍. കോവിഡ് കാരണം വട്ടവടയിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. 

 

English Summary:Munnar Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com