ADVERTISEMENT

റോം∙ വടക്കൻ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ കേബിൾ കാർ താഴേക്കു പതിച്ച് 13 പേർ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 2 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ട്രെസ–ആൽപൈൻ–മോട്ടറോൺ കേബിൾ കാറാണു തകർന്നു വീണത്. 

വിനോദസഞ്ചാര കേന്ദ്രമായ സ്ട്രെസയിൽ നിന്ന് മജോറി തടാകത്തിനു മുകളിലൂടെ, 1400 മീറ്റർ ഉയരത്തിലുള്ള മോട്ടറോൺ മലയുടെ മുകളിലേക്ക് 20 മിനിറ്റിൽ എത്താവുന്നതാണു കേബിൾ കാർ. 2016ൽ നവീകരണ ജോലികൾ പൂർത്തിയാക്കിയിരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം അടുത്തിടെയാണു വീണ്ടും തുറന്നത്. പൈൻ മരങ്ങളുടെ ഇടയിലേക്കു വീണ കാർ നിശ്ശേഷം തകർന്നു. അപകട കാരണം വ്യക്തമായിട്ടില്ല.

 

English Summary: Cable car accident at Italy, 13 deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com