ADVERTISEMENT

കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി ലോകത്തുള്ള എല്ലാ രാജ്യങ്ങളും തങ്ങളാല്‍ ആവും വിധം ശ്രമിക്കുകയാണ്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കായി ചില ഓഫറുകളും പലരും അവതരിപ്പിച്ചിട്ടുണ്ട്. യു എസ് നിവാസികളിൽ വാക്സിനേഷന്‍ കഴിഞ്ഞ ഒരാള്‍ക്ക് ഒരു വർഷത്തെ വിമാനയാത്ര സൗജന്യമായി നല്‍കുന്ന ഓഫറുമായി എത്തിയിരിക്കുകയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ്. 

എയർലൈൻ അവതരിപ്പിച്ച 'യുവര്‍ ഷോട്ട് ടു ഫ്ലൈ പ്ലാൻ പ്രകാരം പൂർണമായും വാക്സിനേഷൻ ലഭിച്ച ഒരു ഭാഗ്യവാന് ഒരു വർഷം കാലാവധിയുള്ള യാത്രാപാസും മറ്റു വിജയികള്‍ക്ക് റൗണ്ട്-ട്രിപ്പ് ഫ്ലൈററ് ടിക്കറ്റുകളും സമ്മാനമായി ലഭിക്കും.

ആളുകള്‍ക്ക് വാക്സിന്‍ എടുക്കാന്‍ ഇത്തരത്തില്‍ പ്രചോദനം നല്‍കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് യുണൈറ്റഡ് സിഇഒ സ്കോട്ട് കിർബി പറഞ്ഞു. ''വാക്സിനേഷൻ എടുക്കാനായി ആളുകൾക്ക് പ്രചോദനമാകും ഇൗ ഒാഫർ. ഇത് കാരണം അവർക്ക് സുഹൃത്തുക്കളുമായും കുടുംബവുമായും വീണ്ടും ഒത്തുചേരാനും അല്ലെങ്കിൽ ദീർഘനാളായി കാത്തിരുന്ന അവധിക്കാലം ആഘോഷിക്കാനും കഴിയും, ഒരു വാക്സിന്‍ ഷോട്ട് മാത്രം അകലെയാണ് അവയെല്ലാം". കിര്‍ബി മാധ്യമങ്ങളോട് പറഞ്ഞു.

അറിയാം നിബന്ധനകൾ

1) മൈലേജ്പ്ലസ് ലോയൽറ്റി പ്രോഗ്രാമിലെ അംഗങ്ങൾക്ക് മാത്രമേ ഇൗ മത്സരത്തില്‍ പങ്കെടുക്കാനാവൂ

2) മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആളുകൾക്ക് ഓൺലൈനിലൂടെ സൗജന്യമായി  മൈലേജ്പ്ലസ് ലോയൽറ്റി പ്രോഗ്രാമില്‍ അംഗമാകാം. 

3) യാത്രക്കാർക്ക് വാക്സിനേഷൻ രേഖകൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ യുണൈറ്റഡ് അപ്ലിക്കേഷനിലോ ഇപ്പോൾ മുതൽ ജൂൺ 22 വരെ അപ്‌ലോഡ് ചെയ്യാം

4) ജൂൺ മാസത്തിൽ എല്ലാ ദിവസവും ഒരു വിജയിക്ക് ഒരു സൗജന്യ റൗണ്ട് ട്രിപ്പ് നൽകും. എയര്‍ലൈന്‍സ് സര്‍വീസ് ഉള്ള എവിടെയും രണ്ടുപേര്‍ അടങ്ങുന്ന ഒരു ടീമിന് ഇത് പ്രകാരം യാത്ര ചെയ്യാം. 

5) മത്സരം അവസാനിക്കുന്നതുവരെ 30 ജോഡി ടിക്കറ്റുകൾ എയർലൈൻ നൽകും.

6) 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു യുഎസ് നിവാസിക്കും മത്സരത്തില്‍ പങ്കെടുക്കാം

7) മത്സരത്തിലെ വിജയികളെ ജൂലൈ 1 ന് എയർലൈൻ പ്രഖ്യാപിക്കും.

English Summary: United Airlines-Free Flights for Vaccinated Travellers 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com