ADVERTISEMENT

മലനിരകളില്‍ നിന്ന് കുളിരൊഴുകിയെത്തി മണ്ണിനെ തൊട്ടു. വേനലില്‍ വറ്റി വരണ്ടിരുന്ന ജലസ്രോതസ്സുകള്‍ നിറഞ്ഞൊഴുകുകയാണ്. ആസ്വദിക്കാന്‍‍ സഞ്ചാരികളില്ലെങ്കിലും ആര്‍ത്തിരമ്പി തുള്ളിപതയുകയാണ് തൂവല്‍ വെള്ളച്ചാട്ടം.

മുകളില്‍ നിന്നുകൊണ്ട് സഞ്ചാരികള്‍ക്ക് സൗന്ദര്യമാസ്വദിക്കാവുന്ന ഇടുക്കിയിലെ ഏക വെള്ളച്ചാട്ടമാണിത്. കുത്തുങ്കൽ, വാളറ, ആനയിറങ്കൽ, ചീയപ്പാറ ജലധാരകളും സമൃദ്ധമായികഴിഞ്ഞു. ലോക്ഡൗണിനും കോവിഡ് പ്രതിസന്ധിക്കും ശേഷം സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് അധികൃതർ.

സഞ്ചാരികളേറെ എത്തേണ്ട കാലത്ത് കോവിഡ് പിടിമുറുക്കിയതോടെ ഈ മേഖലയെ ഉപജീവനമാക്കുന്നവര്‍ക്കും തിരിച്ചടിയായി. ലോക്ഡൗണിന് ശേഷം കോവിഡ് മാനദണ്ഡമനുസരിച്ച് സഞ്ചാരികളെത്തി തുടങ്ങിയാലെ ടൂറിസം മേഖലയെ ആശ്രയിക്കുന്നവരുടെ ജീവിതത്തിനും ഈ സൗന്ദര്യമുണ്ടാകുകയുള്ളു.

English Summary: Idukki Waterfalls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com