ADVERTISEMENT

ആഭ്യന്തര വിമാനങ്ങളുടെ ഇരിപ്പിട ശേഷി ജൂൺ 1 മുതൽ 80 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറച്ചതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. യാത്രക്കാര്‍ കുറയുന്നതോടെ ആഭ്യന്തര യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കും കൂടും. നിരക്കിന്‍റെ കുറഞ്ഞ പരിധി 13 ശതമാനത്തില്‍ നിന്നും ഉയർത്തി 16 ശതമാനമാക്കിയിട്ടുണ്ട്.

രാജ്യത്തുടനീളം സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വർദ്ധനവും അതുമൂലം യാത്രക്കാരുടെ എണ്ണവും ഒക്യുപ്പൻസി റേറ്റും കുറഞ്ഞതും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് എടുത്തിരിക്കുന്നതെന്ന് മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്യമെങ്ങും വിമാന സര്‍വീസുകള്‍ രണ്ടുമാസത്തേക്ക് പൂര്‍ണ്ണമായും നിർത്തി വെച്ചിരുന്നു. അതിനു ശേഷം, 2020 മെയ് 25 ന് സർവീസുകൾ പുനരാരംഭിച്ചപ്പോൾ വിവിധ വിമാന നിരക്കുകള്‍ക്ക് താഴ്ന്നതും ഉയർന്നതുമായ പരിധി ഏർപ്പെടുത്തി. ഉത്തരവ് പ്രകാരം 40 മിനിറ്റ് വരെയുള്ള ഫ്ലൈറ്റ് യാത്രകളുടെ നിരക്കിന്‍റെ കുറഞ്ഞ പരിധി 2,300 രൂപയില്‍ നിന്ന് 2,600 രൂപയായി ഉയർത്തും. രാജ്യത്ത് നിലവിലുള്ള കോവിഡ് -19 സാഹചര്യം വിലയിരുത്തിയ ശേഷമാണ് സർക്കാർ ഈ തീരുമാനം എടുത്തതെന്ന് ഉത്തരവിൽ പറയുന്നു.

അതുപോലെ, 40 മിനിറ്റിനും 60 മിനിറ്റിനും ഇടയില്‍ ദൈര്‍ഘ്യമുള്ള വിമാനയാത്രകളുടെ നിരക്കിന്‍റെ കുറഞ്ഞ പരിധി 2,900 രൂപയില്‍ നിന്നും 3,300 രൂപയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. 

കൂടാതെ, 60-90 മിനിറ്റ് ദൈര്‍ഘ്യമുള്ള ആഭ്യന്തര വിമാനനിരക്കിന്‍റെ കുറഞ്ഞ പരിധി 3,500 രൂപയില്‍ നിന്നും 4,000 രൂപയായി ഉയരും. 90-120 മിനിറ്റ് ദൈര്‍ഘ്യമുള്ള ആഭ്യന്തര വിമാനനിരക്കിന്‍റെ കുറഞ്ഞ പരിധി 4,100 രൂപയില്‍ നിന്നും 4,700 രൂപയായും 120-150 ദൈര്‍ഘ്യമുള്ള വിമാനയാത്രകളുടെ നിരക്കിന്‍റെ കുറഞ്ഞ പരിധി 5,300 രൂപയില്‍ നിന്നും 6,100 രൂപയായും 150-180 മിനിറ്റ് ദൈർഘ്യമുള്ള വിമാനങ്ങൾക്ക്, 6,400 രൂപയില്‍ നിന്നും 7,400 രൂപയായും 180-210 മിനിറ്റ് ദൈർഘ്യമുള്ള വിമാനങ്ങൾക്ക്, 7,600 രൂപ മുതല്‍ 8,700 രൂപയായും ഉയരും.

 

English Summary: Seating Capacity in Domestic Flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com