ADVERTISEMENT

ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടിയതോടെ മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള യാത്രകാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ത്യകാർക്ക് യാത്ര ചെയ്യുവാനുള്ള അനുമതിയും ചില രാജ്യങ്ങൾ നൽകിയിട്ടുണ്ട്. ഇപ്പോഴിതാ സഞ്ചാരികളുടെ പ്രിയയിടമായ ഫിലിപ്പീൻസ് ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

ഏപ്രില്‍ അവസാനത്തോടെയാണ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഫിലിപ്പീൻസ് യാത്രാവിലക്കേർപ്പെടുത്തിയത്. മേയ് 31 വരെയാണ് വിലക്കുണ്ടായിരുന്നത്. നിലവിൽ ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ ജൂൺ 15 വരെയാണ് യാത്രാവിലക്ക് ഫിലിപ്പീൻസ് സർക്കാർ നീട്ടിയത്. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടെയാണ് ഇക്കാര്യം അറിയിച്ചത്.

സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന മെട്രോപ്പൊലിറ്റൻ സിറ്റികളിൽ ഒന്നാണ് ഫിലിപ്പീൻസ് തലസ്ഥാനമായ മനില, ഓൾഡ് മനില സിറ്റി, ഫോർട്ട് സാന്റിയാഗോ, സാൻ അഗസ്റ്റിൻ ചർച്ച്. ചുമരുകളാൽ ചുറ്റപ്പെട്ട ഇൻട്രാമറസ്, നാഷനൽ മ്യൂസിയം ഓഫ് ഫിലിപ്പീൻസ്, പ്രാസാൻജൻ ജലപാതം തുടങ്ങി കാഴ്ചകൾ അനവധിയാണ് മനിലയിൽ. ഏഴായിരം ദ്വീപുകൾ കൊണ്ട് സമ്പന്നമാണ് ഫിലിപ്പീൻസ്.

English Summary: Philippines Extends Ban On Travellers From Seven Countries Including India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com