ADVERTISEMENT

 കോവിഡ് 19 ടൂറിസം മേഖലയിലും കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ടൂറിസം അതിന്റെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോകുന്നതിന്റെ സാഹചര്യം കണക്കിലെടുത്ത് വാക്സീൻ സ്വീകരിച്ച സഞ്ചാരികളെ സ്വാഗതം ചെയ്തിരിക്കുകയാണ് സ്പെയിൻ. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്രൂയിസ് യാത്രയ്ക്കായി തുറമുഖങ്ങളും തുറന്നു.

കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുള്ള സ്പെയിൻ സുരക്ഷിത ലക്ഷ്യസ്ഥാനമാണെന്നു ആരോഗ്യമന്ത്രി കരോലിന ഡാരിയാസ് പറഞ്ഞു. രാജ്യത്തെ ടൂറിസം പ്രതിസന്ധിയില്‍ നിന്നും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കും സ്‌പെയിനിലേക്ക് പറക്കാം.  പ്രവേശിക്കാനായി കുറഞ്ഞത് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പി‌സി‌ആർ  നെഗറ്റീവ് സർട്ടിഫിക്കേറ്റ് കരുതണം.

സ്പെയിനിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികള്‍ എത്തുന്ന  യുണൈറ്റഡ് കിംഗ്ഡത്തെ ഇതുവരെ  അപകടസാധ്യത പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. വിനോദ സഞ്ചാരികളുടെ വരവോടെ ടൂറിസം മേഖല പഴയ ‌നിലയിലാകും എന്ന പ്രതീക്ഷയിലാണ് രാജ്യം.

 

English Summary: Spain welcomes all vaccinated Tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com