വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രവേശനം: തീയതികള്‍ പ്രഖ്യാപിച്ച് കാനഡ

Canada
SHARE

പൂര്‍ണ്ണമായും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച രാജ്യന്തര യാത്രക്കാര്‍ക്കായി അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ച് കാനഡ. വെല്ലുവിളികള്‍ കണക്കിലെടുത്തും എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നല്‍കിയുമായിരിക്കും  ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടു കൊണ്ടുപോവുന്നതെന്ന് കനേഡിയൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

യാത്രക്കാര്‍ കനേഡിയൻ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും വാക്സിന്‍ എടുത്തിരിക്കണം. മാത്രമല്ല, യാത്രക്ക് പതിനാലു ദിവസങ്ങള്‍ക്കു മുന്‍പേ രണ്ടു ഡോസും സ്വീകരിച്ചിരിക്കണം. ഇതിന്‍റെ ആദ്യ ഘട്ടമായി 2021 ഓഗസ്റ്റ് 9 മുതൽ, അമേരിക്കൻ ഐക്യനാടുകളിലെ താമസക്കാരും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുത്തവരുമായ അമേരിക്കൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും പ്രവേശനം അനുവദിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്.

2021 ഓഗസ്റ്റ് 9 മുതൽ ഹാലിഫാക്സ് സ്റ്റാൻഫീൽഡ്, ക്യുബെക്ക് സിറ്റി ജീൻ ലെസേജ്, ഒട്ടാവ മക്ഡൊണാൾഡ്-കാർട്ടിയർ, വിന്നിപെഗ് ജെയിംസ് ആംസ്ട്രോംഗ് റിച്ചാർഡ്സൺ, എഡ്മണ്ടൻ എന്നീ അഞ്ചു വിമാനത്താവളങ്ങളില്‍ രാജ്യാന്തര യാത്രികര്‍ക്ക് പ്രവേശനം അനുവദിക്കും. 

യാത്രക്ക് മുന്‍പ് എല്ലാ യാത്രക്കാരും അറൈവ് കാന്‍ അപ്ലിക്കേഷൻ അല്ലെങ്കിൽ വെബ് പോർട്ടൽ ഉപയോഗിച്ച് യാത്രാ വിവരങ്ങൾ സമർപ്പിക്കണം. നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് കീഴില്‍ വരുന്നവരും പൂര്‍ണ്ണ വാക്സിനേഷന്‍ സ്വീകരിച്ചവരുമായ യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ പാലിക്കേണ്ടതില്ല.  

അതേസമയം, കോവിഡ് ഡെൽറ്റ വേരിയന്‍റ്  പടരുന്നതിനാല്‍ ഇന്ത്യയിൽ നിന്ന് വരുന്ന പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടുന്നതായും കനേഡിയൻ സർക്കാർ അറിയിച്ചു. നിരോധനം ജൂലൈ 21 ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത് ഓഗസ്റ്റ് 21 വരെ നീട്ടും.

English Summary: Canada Will Reopen For International Tourism 

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA