ADVERTISEMENT

കോവിഡ് മഹാമാരി ഏറ്റവും അധികം ബാധിച്ചത് സഞ്ചാരികളെയാണ്. വർഷത്തിൽ പ്ലാൻ ചെയ്ത് ഒറ്റയ്ക്കോ കൂട്ടമായോ യാത്ര ചെയ്തിരുന്നവരെല്ലാം ആകെ വിഷമത്തിലായിരുന്നു. എന്നാൽ ഈ ഓണക്കാലത്ത് യാത്രാ പ്രേമികൾക്ക് സന്തോഷിക്കാൻ ഇതാ ഒരുഗ്രൻ അവസരം ഒരുങ്ങുകയാണ്. നിങ്ങളുടെ ഏറ്റവും സുന്ദരമായ യാത്ര ചിത്രങ്ങൾ പങ്കിട്ടാൽ ക്ലബ് മഹീന്ദ്രയിൽ സൗജന്യമായി താമസിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

മനോരമ ഒാൺലൈനും ക്ലബ് മഹീന്ദ്രയും ചേർന്ന് നടത്തുന്ന ഓണം ട്രാവൽ ഫോട്ടോ മത്സരത്തിലൂടെയാണ് 20 പേർക്ക് കേരളത്തിലെ ക്ലബ് മഹീന്ദ്ര റിസോർട്ടുകളിൽ സൗജന്യമായി താമസിക്കാൻ അവസരമൊരുങ്ങുന്നത്. മനോരമ ഓൺലൈൻ ഓണം സ്പെഷൽ സൈറ്റിലാണ് ട്രാവൽ ഫോട്ടോഗ്രാഫി മൽസരം നടക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്

∙ നിങ്ങൾ പോയ യാത്രയുടെ മികച്ച ഒരു ചിത്രം ഈ പേജിൽ അപ്‌ലോഡ് ചെയ്യുക.
∙ ചിത്രം അപ്‌ലോഡ് ചെയ്യുന്നതോടൊപ്പം നിങ്ങളുടെ കോൺടാക്ട് വിവരങ്ങളും ഫോമിലുള്ള ചോദ്യത്തിനും ഉത്തരം നൽകുക.
∙ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 20 ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തവർക്കാണ് സൗജന്യ താമസം ലഭിക്കുക.
∙ ഓഗസ്റ്റ് 31 ആണ് ചിത്രം അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന അവസാന തീയതി

തങ്ങളുടെ പ്രിയപ്പെട്ട യാത്രാ ചിത്രത്തോടൊപ്പം "ഈ ഓണത്തിന് നിങ്ങൾ എവിടേക്കാണ് യാത്ര ചെയ്യുന്നത്" എന്ന ചോദ്യത്തിനുള്ള ഉത്തരവും നൽകണം. മനോരമ ഓൺലൈൻ ടീം ആകും മികച്ച 20 ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർ നിബന്ധനകൾ കൃത്യമായി വായിച്ചു നോക്കുക.

നിങ്ങളുടെ യാത്രാ ചിത്രം ഷെയർ ചെയ്യാൻ ഇവിടെ ക്ലിക്കുചെയ്യുക

English Summary: Club Mahindra Onam Travel Photo Contest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com