ADVERTISEMENT

ഓണം ആഘോഷിക്കാൻ വയനാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കു സഞ്ചാരികളുടെ വൻ ഒഴുക്ക്. കഴിഞ്ഞ 2 ദിവസങ്ങളിലും ജില്ലയിൽ തുറന്ന എല്ലാ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ബാണാസുര ഡാം, ഡിടിപിസിയുടെയും വനം വകുപ്പിന്റെയും വിവിധ കേന്ദ്രങ്ങൾ എന്നിവയിൽ എല്ലായിടത്തും വൻ തിരക്കു തുടർന്നു. ജില്ലയിലെ മുഴുവൻ റിസോർട്ടുകളിലും കഴിഞ്ഞ 2 ദിവസങ്ങളിലും ബുക്കിങ് പൂർണമായിരുന്നു. വനം വകുപ്പിന്റെ കീഴിലുള്ള ബാണാസുര, മീൻ മുട്ടി വെള്ളച്ചാട്ടം കേന്ദ്രത്തിൽ ദിവസം 1200 പേർക്കാണു പ്രവേശനം.

ഉച്ചയോടെ തന്നെ ഇത്രയും ആളുകൾ സന്ദർശനത്തിന് എത്തിയതോടെ പിന്നീട് പ്രവേശനം അവസാനിപ്പിച്ചു. ബാണാസുര ഡാമിലാണ് വൻ തോതിൽ തിരക്ക് ഉണ്ടായത്. കറലാട് ചിറയിലും ഭേദപ്പെട്ട തോതിൽ സന്ദർശകർ എത്തി. ടൂറിസം കേന്ദ്രങ്ങളിൽ ആളുകൾ ഒഴുകിയെത്തിയതോടെ പലപ്പോഴും നിയന്ത്രണം കടുപ്പിക്കേണ്ടി വന്നതോടെ പലർക്കും മടങ്ങിപ്പോകേണ്ടി വന്നു. പ്രവർത്തന സമയം അവസാനിച്ചിട്ടും ഒട്ടേറെ ആളുകൾ ടൂറിസം കേന്ദ്രങ്ങളിലേക്കു വന്നു കൊണ്ടിരുന്നു.

English Summary: Tourists flock Wayanad again to celebrate vacation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com