ADVERTISEMENT

കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടും നിയന്ത്രണങ്ങൾ പാലിക്കാതെയാണ് മിക്കവരും യാത്ര ചെയ്യുന്നത്. കോവിഡ് ഭീതിയെ തുടർന്ന് പല സ്ഥലങ്ങളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഹിമാചൽപ്രദേശിലേക്കുള്ള യാത്രയ്ക്ക് ഓൺലൈൻ റജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്. ഇവിടേക്ക് യാത്ര നടത്തുന്നതിനു ഓൺലൈൻ റജിസ്ട്രേഷൻ ആവശ്യമാണ്. ഹിമാചൽപ്രദേശില്‍ കോവിഡ് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം.

സംസ്ഥാനത്തേക്കുള്ള എല്ലാ പ്രവേശനങ്ങളും ഇൗ റജിസ്ട്രേഷനിലൂടെ നിരീക്ഷിക്കാനാകും എന്നാണ് ഹിമാചൽപ്രദേശിന്റെ ചീഫ് സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്‌സണുമായ റാം സുഭാഗ് സിംഗ് പ്രസ്താവനയിൽ പറഞ്ഞത്. പുതിയ ഭേദഗതികളിലൂടെ സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വൈറസിനെ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹിമാചൽപ്രദേശ് ഭരണകൂടം. അതേസമയം എല്ലാ ചരക്ക് വാഹനങ്ങളെയും നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഹിമാചൽപ്രദേശ് സന്ദർശിക്കുന്നത്. മണാലിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ വർഷത്തിൽ ഭൂരിഭാഗവും തിരക്കേറിയതായിരിക്കും. ലോക്‌ഡൗണില്‍ ഇളവുകൾ ലഭിച്ചതോടെ രാജ്യത്തെ മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഇപ്പോൾ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.

പുതിയ നിയമത്തിൽ നിന്നും ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ

വാരാന്ത്യ യാത്രക്കാർ, വ്യവസായികൾ, വ്യാപാരികൾ, വിതരണക്കാർ, ഫാക്ടറി തൊഴിലാളികൾ, സേവന ദാതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, മെഡിക്കൽ അടിസ്ഥാനത്തിൽ സംസ്ഥാനം സന്ദർശിക്കുന്ന ആളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ, മാതാപിതാക്കൾ/രക്ഷിതാക്കൾ എന്നിവരുടെ യാത്രയ്ക്ക് ആർ ടി പിസി ആർ റിപ്പോർട്ട് അല്ലെങ്കിൽ അംഗീകൃത വാക്സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ച സർട്ടിഫിക്കറ്റ് ഉള്ളവരെയും റജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ടുണ്ട്.

കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ വീണ്ടും വൈറസ് വ്യാപനം ശക്തമാകുകയും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുകയും ചെയ്യുമെന്ന ആശങ്കയിലാണ് ഇപ്പോൾ മിക്ക സംസ്ഥാനങ്ങളും.

English Summary: Himachal Pradesh makes online registration mandatory for entry into state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com