ADVERTISEMENT

പർവതങ്ങളും താഴ്‍‍വാരങ്ങളും നദികളുമൊക്കെ നിറഞ്ഞ അരുണാചൽ പ്രദേശ് അതിസുന്ദരിയാണ്. സുന്ദരകാഴ്ചകൾ നിറഞ്ഞ സ്വപ്‍നഭൂമിയായതു കൊണ്ടുതന്നെ ഇവിടം സന്ദർശിക്കാൻ ആഗ്രഹിക്കാത്ത സഞ്ചാരികൾ വളരെ കുറവാണ്. ഇവിടുത്തെ ഏറ്റവും വലിയ ആകർഷണമാണ് തവാങ്. മഞ്ഞിൽ പൊതിഞ്ഞ ഇവിടുത്തെ മനോഹാരിത ആസ്വദിക്കുവാനായി നിരവധിപേരാണ് എത്തിച്ചേരുന്നത്.

മണിക്കൂറുകൾ നീണ്ട ട്രെക്കിങ്ങും പ്രതികൂല കാലാവസ്ഥയും സഞ്ചാരികൾക്ക് തവാങ്ങിലേക്കുള്ള പ്രവേശനം മിക്കപ്പോഴും ദുർഘടമാകാറുണ്ട്. ആ പ്രശ്നത്തിന് പരിഹാരമായി തവാങ്ങിലേക്ക് ടോയ് ട്രെയിൻ സർവീസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അരുണാചൽ ഗവൺമെന്റ്. തവാങ്ങിൽ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ഇനി ടോയ് ട്രെയിനിൽ യാത്ര ചെയ്യാം. ഷിംല – കൽക്ക റൂട്ടിലോടുന്ന ടോയ് ട്രെയിനിന് സമാനമായ സർവീസായിരിക്കും തവാങ്ങിലേതെന്ന് മുഖ്യമന്ത്രി പെമ ഖണ്ഡു അറിയിച്ചു.

ടോയ് ട്രെയിനിൽ മൂന്നു ബോഗികളുണ്ടാകും, ഒാരോന്നിലും 12 പേർക്ക് യാത്ര ചെയ്യാം.തവാങ്ങില്‍ ഇൗ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ അത് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ നൽകും.

 

English Summary: Soon, a ‘Toy Train’ will add to the beauty of Tawang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com