ADVERTISEMENT

കണ്ണെത്താ ദൂരത്തോളം വിടർന്നു നിൽക്കുന്ന ആമ്പലുകൾ. സുന്ദരകാഴ്ചകളൊരുക്കി ആമ്പൽ പൂക്കൾ പടര്‍ന്നു കിടക്കുന്ന കാഴ്ച കാണാൻ തന്നെ ഗംഭീരമാണ്. ആരുടേയും മനസ് നിറയ്ക്കുന്ന ഈ കാഴ്ച കോട്ടയം ജില്ലയിലെ കുമരകത്തിനടുത്തുള്ള മലരിക്കലെന്ന ഒരു കൊച്ചു ഗ്രാമത്തിലാണ്. ഇൗ കാഴ്ച ആസ്വദിക്കുവാനായി നിരവധിപേരാണ് എത്തുന്നത്.

കോവിഡ് വ്യാപനം കൂടിയതോടെ മലരിക്കലിലേക്കുള്ള പ്രവേശനം താൽക്കാലികമായി വിലക്കിയിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകരെ നിരോധിച്ചിരിക്കുകയാണ്. മലരിക്കൽ ആമ്പൽ ഫെസ്റ്റ് സന്ദർശനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ളവരുടെ ജനനിരക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 13–ാം വാർഡിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്ന റിപ്പോർട്ടിനെ തുടർന്നുമാണ് അധികൃതരുടെ പുതിയ നടപടി. കൂടാതെ വള്ളത്തൊഴിലാളികളും രോഗബാധിതരായിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നതു വരെ മലരിക്കൽ ടൂറിസം  പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മലരിക്കലിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല.

malarikkal-festival

ഹിറ്റായി അമ്പൽ വസന്തം

2019 ലാണു മലരിക്കലിലെ ആമ്പൽ പൂക്കൾ ശ്രദ്ധനേടുന്നത്. അതുവരെ പുറം ലോകം അറിയാതിരുന്ന ആമ്പൽ വസന്തത്തെ അന്ന് ഇവിടെ എത്തിയ സഞ്ചാരികളിൽ ചിലർ സാമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചതോടെയാണു ശ്രദ്ധനേടിയത്. പിന്നീടുള്ള ഓരോ ദിവസവും ഒഴുകി എത്തിയത് ആയിരങ്ങളാണ്. സന്ദർശകരുടെ എണ്ണം കൂടിയതോടെ വഞ്ചിയുമായി ഇവിടുത്തകാർ രംഗത്തിറങ്ങി. സഞ്ചാരികളായി വരുന്നവരെ വള്ളത്തിൽ കയറ്റി അമ്പലിനിടയിലൂടെ കൊണ്ടു പോകും. വിവാഹ ഷൂട്ടിങിനും ഫോട്ടോ ഷൂ‍ട്ടിനുള്ള പ്രധാന സ്ഥലമായി മാറിയിരിക്കുകയാണ് മലരിക്കൽ.

English Summary: Authorities Stopped Malarikkal Water lily fest due to Covid 19 Spread

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com