ADVERTISEMENT

ഇന്ത്യയുള്‍പ്പെടെ പത്തു രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കുള്ള യാത്രാവിലക്ക് സെപ്റ്റംബര്‍ അഞ്ചു വരെ നീട്ടി ഫിലിപ്പീൻസ്. യാത്രാ വിലക്ക് നീട്ടാൻ പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുട്ടർട്ടെ അനുമതി നല്‍കിയതായി ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ മാധ്യമങ്ങളെ അറിയിച്ചത്. ഡെല്‍റ്റ വൈറസ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. 

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, തായ്‌‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 5 വരെ യാത്രാ വിലക്ക് തുടരുമെന്ന് ഔദ്യോഗിക വക്താവ് ഹാരി റോക്ക് അറിയിച്ചു. യാത്രാനിരോധനം ഈ ഓഗസ്റ്റ് 31- ന് അവസാനിക്കേണ്ടതായിരുന്നെങ്കിലും ഡെല്‍റ്റ വൈറസ് വ്യാപനം ലഘൂകരിക്കുന്നതിനായാണ് വീണ്ടും നീട്ടിയത്. 

ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വൈറസ് വ്യാപനം തടയുന്നതിനായായിരുന്നു ആദ്യം തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാരംഭിച്ചത്. നിലവില്‍ ഏകദേശം 1,789 ഓളം ഡെല്‍റ്റ കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെൽറ്റ വേരിയന്‍റ് ഇപ്പോൾ ഫിലിപ്പീൻസില്‍ വളരെയധികം പ്രബലമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇവിടെ സാമൂഹിക വ്യാപനവും സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യമാണ് ഉള്ളത്.

ടൂറിസമാണ് ഫിലിപ്പീന്‍സിന്‍റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന്. ട്രാവൽ ആൻഡ് ടൂറിസം മേഖല 2015 ൽ രാജ്യത്തിന്‍റെ മൊത്തം ജിഡിപിയുടെ 10.6% സംഭാവന ചെയ്തു. 2019 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും 8,260,913 യാത്രക്കാര്‍ എത്തി. 2012 -ൽ ട്രാവൽ + ലീഷർ, ബീച്ചുകൾക്ക് പ്രശസ്തമായ ബോറാകേ ദ്വീപിനെ ലോകത്തിലെ ഏറ്റവും മികച്ച ദ്വീപായി തിരഞ്ഞെടുത്തു. സുന്ദരമായ കാലാവസ്ഥയും കുറഞ്ഞ ജീവിതച്ചെലവും കാരണം ഫിലിപ്പീൻസ് വിദേശികളുടെ പ്രിയപ്പെട്ട താമസസ്ഥലമാണ്. 

English Summary: Philippines extends travel ban on India till September 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com