ADVERTISEMENT

ലോക ടൂറിസം ദിനത്തില്‍ കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിന് നിര്‍ദേശങ്ങളുമായി നടന്‍ മോഹന്‍ലാല്‍. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍‌ മികച്ച റോഡുകള്‍ ഒരുക്കണമെന്നും വൃത്തിയുള്ള പൊതുശൗചാലയങ്ങള്‍ നിര്‍മിക്കണമെന്നും മോഹന്‍ലാല്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. അഡ്വഞ്ചര്‍ ടൂറിസം, ആയുര്‍വേദ ടൂറിസം, ഫുഡ് ടൂറിസം തുടങ്ങിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും മോഹൻലാലിന്റെ നിർദേശങ്ങളി‍ലുണ്ട്. 

കേരള ടൂറിസത്തിനായി തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ സെപ്റ്റംബർ 11-ന് മോഹൻലാൽ പുറത്തിറക്കിയിരുന്നു. ഇതിന് അനുബന്ധമായി ലോക ടൂറിസം ഡേയ്ക്ക് പുറത്തുവിട്ട വിഡിയോയിലാണ് മോഹൻലാലിന്റെ കേരള ടൂറിസത്തിനുള്ള നിർദേശങ്ങളുള്ളത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന വാക്ക് അന്വർഥമാക്കുന്ന നിരവധി അദ്ഭുതങ്ങൾ നിറഞ്ഞ നാടാണ് കേരളമെന്നും അൺഎക്സ്പ്ലോൾ ചെയ്തിട്ടില്ലാത്തയിടങ്ങളിലേക്ക് സഞ്ചാരികളെയും ടൂറിസം സൗകര്യങ്ങളും എത്തിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും മോഹൻലാൽ പറയുന്നു.

പല രാജ്യങ്ങളിലേക്കും നിരവധി യാത്രകൾ ചെയ്യുന്ന മോഹന്‍ലാൽ വിദേശ രാജ്യങ്ങളുടെ ആതിഥ്യമര്യാദകളെക്കുറിച്ചും വിഡിയോയിൽ പറയുന്നുണ്ട്. ടൂറിസ്റ്റുകളെ വളരെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്ന രീതിയാണ് കേരളത്തിന് വേണ്ടത്. മുതലെടുപ്പ് അനുവദിക്കരുത്, അതിനായുള്ള നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര സൗഹൃദമായ നയങ്ങൾ സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാവുകയും ചെയ്‌താല്‍ തീര്‍ച്ചയായും കേരള ടൂറിസം ഇനിയും ഉയരങ്ങള്‍ കീഴടക്കും എന്നതില്‍ യാതൊരു സംശയവുമില്ല – മോഹൻലാൽ പറയുന്നു.

മോഹന്‍ലാല്‍ – ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായുള്ള സംഭാഷണത്തിന്റെ വിഡിയോ കാണാം

 

English Summary: Mohanlal and Muhammad Riyas Discusses Tourism Development Ideas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com