വിനോദസഞ്ചാരികളെ സ്വീകരിച്ച് തായ്‌ലൻഡും ഇസ്രയേലും

travel-thailand
SHARE

കോവിഡ് ഭീതിയൊഴിഞ്ഞ് സഞ്ചാരികൾക്കായി വാതിൽ തുറന്നിട്ട് തായ്‌ലൻഡും ഇസ്രയേലും. 18 മാസങ്ങൾക്കു ശേഷം തായ്‌ലൻഡിൽ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരത്തോടെ പതിനായിരത്തോളം സഞ്ചാരികൾ ഫുക്കറ്റിലും ബാങ്കോക്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിഗത വിദേശ സഞ്ചാരികൾക്ക് ഇസ്രയേലും ഇന്നലെ മുതൽ പ്രവേശനം അനുവദിച്ചു തുടങ്ങി.

അറുപതിലേറെ ലോ റിസ്ക് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്കാണ് ഹോട്ടൽ ക്വാറന്റീനില്ലാതെ തായ്‌ലൻഡിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്സീൻ എടുത്തിരിക്കണം. ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളം, പുക്കറ്റ് രാജ്യാന്തര ടെർമിനൽ എന്നിവവഴിയാണ് ആദ്യഘട്ടത്തിൽ പ്രവേശനം.

English Summary: Thailand and Israel invites Tourists

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA