ADVERTISEMENT

രാജാക്കാട്∙ നടന്നും സൈക്കിളിലും പലരും കേരളത്തിൽനിന്ന് കശ്മീരിൽ എത്തിയിട്ടുണ്ടെങ്കിലും റോളർ സ്കേറ്റ്സിൽ കശ്മീരിലേക്കു യാത്ര പോയി അമ്പരപ്പിക്കുകയാണ് ഗിൽബർട്ട്. കുഞ്ചിത്തണ്ണി ഇരുപതേക്കർ പുളിക്കകുടിയിൽ പരേതനായ ജോസഫിന്റെയും മോളിയുടെയും ഇളയ മകൻ ഗിൽബർട്ട് റോളർ സ്കേറ്റിൽ കശ്മീരിലേക്കു തിരിച്ചു. ജന്മനാടായ ഇരുപതേക്കറിൽനിന്നു കഴിഞ്ഞ ഒന്നിനാണു യാത്ര തിരിച്ചത്. 

ഇന്നലെ ബെംഗളൂരുവിലെത്തിയ ഗിൽബർട്ടിന്റെ സ്കേറ്റിങ് ഷൂവിന് കേടുപാടുകൾ സംഭവിച്ചിരുന്നു. നാട്ടിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് അവർ 11000 രൂപ അയച്ചു കൊടുത്തു. പുതിയ ഷൂ വാങ്ങിയ ഗിൽബർട്ട് ഇന്നു ഗോവയിലേക്കു തിരിക്കും. 90 ദിവസംകൊണ്ട് കശ്മീരിലെത്താൻ കഴിയുമെന്നാണ് ഗിൽബർട്ടിന്റെ പ്രതീക്ഷ. പകൽ സമയത്ത് ദിവസവും 50 കിലോമീറ്ററിലേറെയാണ് യാത്ര ചെയ്യുന്നത്. രാത്രിയിൽ യാത്ര ഒഴിവാക്കി പെട്രോൾ പമ്പുകളിലോ ആരാധനാലയങ്ങളിലോ ഉറങ്ങും. 

ശാരീരിക ബുദ്ധിമുട്ടുകളൊഴിവാക്കാൻ പകൽ സമയത്ത് വെള്ളവും പഴങ്ങളും മാത്രമാണ് കഴിക്കുന്നത്. യാത്രയിലുടനീളം നാട്ടുകാരുടെ സഹായം ലഭിക്കുന്നുണ്ടെന്ന് ഗിൽബർട്ട് പറയുന്നു. ഭക്ഷണവും വെള്ളവും പഴങ്ങളും വാങ്ങി തരുന്നവരുണ്ട്. ഒരു ജോ‍ഡി റോളർ സ്കേറ്റ് മാത്രമാണുള്ളത്. നാട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന ഗിൽബർട്ട് യുട്യൂബ് നോക്കിയാണ് റോളർ സ്കേറ്റിങ് പരിശീലിച്ചത്. 

യാത്രയോടുള്ള ഇഷ്ടമാണ് ഇങ്ങനെയൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. അമ്മ മോളി സ്വകാര്യ റിസോർട്ടിലെ ജീവനക്കാരിയാണ്. സഹോദരൻ ക്രിസ്റ്റി ഡ്രൈവറാണ്. സഹോദരി ബെറ്റി കൊച്ചി ലുലു മാളിൽ ജോലി ചെയ്യുന്നു.

 

English Summary: Idukki man heads to Kashmir on skating shoes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com