അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

athirapally
അതിരപ്പിള്ളി വെള്ളച്ചാട്ടം
SHARE

കനത്ത മഴയെ തുടർന്ന് അടച്ച അതിരപ്പിള്ളി ,വാഴച്ചാൽ‌‌‌ വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നു. രാവിലെ മുതലാണ് പ്രവേശനം. കനത്ത മഴയെത്തുടർന്ന് രണ്ടു ദിവസം മുന്‍പാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചത്. മലക്കപ്പാറയിലേക്കുള്ള യാത്രാ നിയന്ത്രണവും നീക്കി. ഇതോടെ സഞ്ചാരികൾക്ക് മലക്കപ്പാറയിലേക്ക് പ്രവേശനം അനുവദിക്കും. കോവിഡിനു ശേഷം ടൂറിസം മേഖലയെ തിരികെ കൊണ്ടുവരുവാനായി മലക്കപ്പാറയിലേക്ക് വിവിധയിടങ്ങളിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്.

മഴ ശക്തമായതോടെ മനംകുളിർപ്പിച്ച് അതിരപ്പിള്ളി വെള്ളച്ചാട്ടം ശക്തിപ്പെട്ടിരുന്നു. കവിഞ്ഞൊഴുകുന്ന അതിരപ്പിള്ളിയുടെ കാഴ്ച സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. എന്നാൽ ജലനിരപ്പ് ഉയരുന്നത് അപകടം സൃഷ്ടിക്കുമെന്നതിനെ തുടർന്നാണ് അതിരപ്പിള്ളി മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചത്.

സഞ്ചാരികളുടെ സ്വർഗം

ജൈവസമ്പത്തിന്റെ കലവറകൂടിയായ അതിരപ്പിള്ളി സഞ്ചാരികളുടെ സ്വർഗമെന്നു വിളിക്കാം. പ്രക‍ൃതിയുടെ എല്ലാ ചേരുവകളും ചേർന്ന ഭൂമിയാണിവിടം. ഒരു ഭാഗത്ത് കാഴ്ചക്കാരുടെ തിരക്കെങ്കിൽ മറുഭാഗത്ത് വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലമൊരുക്കി ഫോട്ടോയെടുക്കുന്നവരുടെ തിക്കുംതിരക്കുമാണ്.

English Summary: Athirapally Vazhachal Tourist Places Openend

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA