പാരാസെയ്‍‍ലിങ്ങിനിടെ കയർ പൊട്ടി കടലിലേക്ക്; മരണം മുന്നിൽ കണ്ട് യുവതികൾ–വിഡിയോ

adventure
Image From Video
SHARE

സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് പാരാസെയ്‍‍ലിങ്. അറിയപ്പെടുന്ന മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സാഹസികവിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളെ ഞെട്ടിക്കുന്ന സംഭവമാണ് മുംബൈ അലിബാഗ് ബീച്ചിൽ നടന്നത്. പാരാസെയ്‌ലിങ്ങിനിടെ ബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന കയർ പൊട്ടി രണ്ടു സ്ത്രീകൾ കടലിൽ വീണു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അപകടം ഒഴിവായി. കടലിൽ വീഴുന്ന ദൃശ്യങ്ങൾ വൈറലാണ്.

മുംബൈയിലെ സക്കിനാക സ്വദേശികളായ സുജാത നർക്കറും സുരേഖ പണിക്കറും നവംബർ 27 ന് അലിബാഗിൽ തീരദേശ കാഴ്ചകൾ കാണാനായി എത്തിയതായിരുന്നു. ബീച്ചിൽ വിനോദസഞ്ചാരികൾ പാരാസെയിലിങ് നടത്തുന്നത് കണ്ടിട്ടാണ് ഇവര്‍ പരീക്ഷിക്കാൻ തയാറായത്. ഇൗ വിനോദം അപകടത്തിലേക്ക് നയിക്കുമെന്നും കരുതിയില്ല. വിഡിയോ വൈറലായതേടെ ലക്ഷക്കണക്കിന് ആളുകളാണ് ഇത്തരം സാഹസിക വിനോദങ്ങളിൽ ഓപ്പറേറ്റർമാർ സ്വീകരിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ചുള്ള ആശങ്കുമായി മുന്നോട്ടു വന്നിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉപകരണങ്ങൾ ഉപയോഗിച്ചതിന് ഓപ്പറേറ്റർമാർക്കെതിരെ നടപടിയെടുക്കണമെന്ന് വിഡിയോയുടെ താഴെ മിക്കവരും കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം, ദിയു തീരത്ത് പാരാസെയിലിങ് നടത്തുന്ന ദമ്പതികൾക്കും സമാനമായ അപകടം നടന്നിരുന്നു. പാരാസെയ്‌ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികൾ കടലില്‍ വീഴുകയായിരുന്നു. ഗുജറാത്ത് സ്വദേശി അജിത് കതാട്, ഭാര്യ സര്‍ല കതാട് എന്നിവർ തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. പാരച്യൂട്ടിനെ പവര്‍ ബോട്ടുവായി ബന്ധിപ്പിക്കുന്ന വടമാണ് പൊട്ടിയത്. പാരച്യൂട്ടിന്റെ വടം പൊട്ടി കടലിലേക്ക് വീണ ഇരുവരെയും ബീച്ചിലെ ലൈഫ് ഗാർഡുകളാണ് രക്ഷപ്പെടുത്തിയത്.

English Summary: Parasailing Rope Snaps In Alibaug, Women Plunge Into Sea

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA