72 വയസ്സ്, സാരിയുടുത്ത് പാറുവമ്മയുടെ സിപ്പ്‌‌‌ലൈൻ; അമ്പരന്ന് കാഴ്ചക്കാര്‍

zipline
SHARE

ആഗ്രഹങ്ങള്‍ക്ക് അങ്ങനെ വയസ്സും പ്രായവുമൊന്നുമില്ല. എപ്പോള്‍ വേണമെങ്കിലും അവ കടന്നുവരാം. റിസ്കും സാഹചര്യങ്ങളും കണക്കിലെടുത്ത്, എത്ര ആഗ്രഹമുണ്ടായാലും അവയെ നിഷ്കരുണം തള്ളിക്കളഞ്ഞ് പോകുന്നവര്‍ ധാരാളം. എന്നാല്‍, എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് അവ നേടിയെടുക്കുന്നവര്‍ എക്കാലത്തും വാഴ്ത്തപ്പെടും. അങ്ങനെ കേരളത്തിന്‍റെ പുതിയ ഹീറോ ആയി മാറിയിരിക്കുകയാണ് എഴുപത്തിരണ്ടുകാരിയായ പാറുവമ്മ. ഈ പ്രായത്തില്‍ ചെറുപ്പക്കാര്‍ പോലും പേടിച്ച് മാറിനില്‍ക്കുന്ന സിപ്പ്‍‍‍ലൈനിങ് ചെയ്യുന്ന പാറുവമ്മയുടെ വിഡിയോ, ദേശീയമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു.

സാധാരണ സാരിയുടുത്ത് സ്ത്രീ സിപ്പ്‍‍‍ലൈനിങ് ചെയ്യുന്നത് ഇതാദ്യമായിട്ടായിരിക്കും. യാതൊരു പേടിയുമില്ലാതെ സിപ്പ്‍‍‍ലൈനിലൂടെ തൂങ്ങിപ്പോകുന്ന പാറുവമ്മയെക്കണ്ടാല്‍ അദ്ഭുതം തോന്നും. @yathrikan_200 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പാര്‍ക്ക് സന്ദര്‍ശനത്തിനെത്തിയ പാറുവമ്മയ്ക്ക് സിപ്പ്‍‍‍ലൈനിങ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നു മനസ്സിലായപ്പോള്‍ ആ ആഗ്രഹം കയ്യോടെ സാധിച്ചു കൊടുക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഈ ചെറുപ്പക്കാരന്‍ പറയുന്നത് ഇങ്ങനെ;

"ഇതായിരുന്നു ആ പാറുവമ്മ കുറെയധികം സ്വപ്നങ്ങൾ ഉള്ളിലൊതുക്കി നടന്നിരുന്ന പാറുവമ്മ അതിലെ ഒരു സ്വപ്നം ഞാൻ നിറവേറ്റി കൊടുത്തു നന്ദി, ഇനിയും ഉണ്ടാവട്ടെ ഇതേ പോലെ പാറുവമ്മമാര്‍"

ഒപ്പം റൈഡിനു മുന്‍പ് സ്മാര്‍ട്ടായി സംസാരിക്കുന്ന പാറുവമ്മയുടെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്‌. തനിക്ക് ഒരു പേടിയും ഇല്ലെന്നു പാറുവമ്മ ഈ വിഡിയോയില്‍ പറയുന്ന‌ുണ്ട്.

പാലക്കാട് പോത്തുണ്ടിയിലാണ് ഈ പാര്‍ക്ക്. സാഹസിക സഞ്ചാരികളെ ഉന്നം വച്ച് പോത്തുണ്ടി ഡാം ഉദ്യാനം ഈയിടെ നവീകരിച്ചിരുന്നു.

English Summary: 72-year-old woman ziplines in Kerala park, video goes viral

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA