ഇത് യൂറോപ്പോ? മഞ്ഞിൽ പൊതിഞ്ഞ തീവണ്ടികൾ: മനോഹര കാഴ്ച പങ്കുവച്ച് ഇന്ത്യൻ റെയിൽവേ

train-snow
SHARE

മഞ്ഞുക്കാലം സഞ്ചാരികൾക്ക് സ്വർഗതുല്യ കാഴ്ചകളാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലും മലയോരമേഖലകളിൽ  മഞ്ഞുപെയ്തുകൊണ്ടിരിക്കുകയാണ്. മഞ്ഞിന്റെ പുതപ്പിലൂടെ മണിക്കൂറുകളോളം ഓടുന്ന തീവണ്ടികൾ ഇന്ത്യയിലുണ്ട്. ഇവയുടെ ചിത്രങ്ങൾ കണ്ടാൽ യൂറോപ്പിൽ ആണോയെന്ന് പോലും സംശയിച്ചു പോവും.  ഹൃദയം കീഴടക്കുന്ന ഇത്തരം കാഴ്ചകൾ. ജമ്മു കശ്മീരിൽ നിന്നുള്ള മനം കുളിർപ്പിക്കുന്ന മഞ്ഞുകാലക്കാഴ്ച പങ്കുവച്ചിരിക്കുന്നത് ഇന്ത്യൻ റയിൽവേയാണ്. 

റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ബാരാമുള്ളയിലെ സാധുറാ റയിൽവേ സ്റ്റേഷൻ മഞ്ഞുപുതച്ചു നിൽക്കുന്ന കാഴ്ച പങ്കുവച്ചിരിക്കുന്നത്. യുനെസ്കോ പൈതൃക സ്മാരകമായ കാൽക്ക-ഷിംല  മലയോര തീവണ്ടിപ്പാതയിലെ കാഴ്ചകളും റയിൽവേ മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്. മനം കുളിർപ്പിക്കുന്ന ഈ കാഴ്ചകൾ ഇന്ത്യയിൽനിന്ന് തന്നെ എന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് വിഡിയോയ്ക്ക് താഴെ പലരും പ്രതികരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെപ്പോലെ തോന്നുന്നു എന്നും പറയുന്നവരുണ്ട്. ഹൃദ്യമായ കാഴ്ചകൾ പങ്കുവച്ച റയിൽവേക്ക് നന്ദി പറയുന്നവരും കുറവല്ല.

മഞ്ഞിലൂടെ ട്രെയിൽ യാത്ര

മഞ്ഞിന്റെ പുതപ്പിലൂടെ മണിക്കൂറുകളോളം ഓടുന്ന രണ്ട് തീവണ്ടികൾ ഇന്ത്യയിലുണ്ട്. ഇതിൽ ആദ്യത്തേത് ഹിമാചലിലൂടെ സഞ്ചരിക്കുന്ന കൽക്ക ഷിംല എക്സപ്രസാണ്. ഹിമാലയൻ മലനിരകളും താഴ്‌വാരങ്ങളും കാടുകളും താണ്ടി ഹിമാചലിന്റെ റാണിയായ ഷിംലയിലേക്കുള്ള ഈ ട്രെയിൻ യാത്ര നമുക്ക് സമ്മാനിക്കുന്നത് അതിസുന്ദരമായ കാഴ്ചകളാണ്. അഞ്ച് മണിക്കൂറാണ് ദൈർഘ്യം.

railway-station

മറ്റൊരു ആകർഷണമാണ് സഞ്ചാരികളുടെ പറുദീസയായ കശ്മീരിലെ ബാനിഹാളിൽ നിന്നും ബാരാമുള്ളയിലേക്കുള്ള ട്രെയിനാണ്. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന റെയിൽവേ ട്രാക്കും ചുറ്റുമുള്ള ഹിമമലകളും ചുറ്റുമുള്ള കാഴ്ചകളുമാണ് ഈ യാത്രയുടെ ഹൈലൈറ്റ്.

ശ്രീനഗർ റയിൽവേ സ്റ്റേഷൻ മഞ്ഞുപുതച്ചുനിൽക്കുന്ന ചിത്രങ്ങൾ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.‘ഭൂമിയിലെ സ്വർഗം’ എന്നായിരുന്നു ഫോട്ടോയ്ക്ക് അദ്ദേഹം നൽകിയ അടിക്കുറിപ്പ്.

English Summaty: Shimla to Banihal Railways share mesmerising photos of snow covered stations

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS