ADVERTISEMENT

അവധിക്കാല യാത്ര മലേഷ്യയിൽ ആഘോഷിക്കാം. കോവിഡ് വ്യാപനത്തെ തുടർന്ന് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്ന മലേഷ്യ സഞ്ചാരികൾക്കായി തുറക്കുന്നു. 2020 മാര്‍ച്ചിലാണ് മലേഷ്യ അതിര്‍ത്തികള്‍ അടച്ചത്. രണ്ടുഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തേയ്ക്ക് പ്രവേശിക്കാം. നിരവധി രാജ്യങ്ങള്‍ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നുനല്‍കുന്നതിന്റെ ഭാഗമായാണ് മലേഷ്യയും ഈ തീരുമാനത്തിലെത്തിയത്.

ഇന്ത്യയിൽ നിന്നു വളരെ കുറഞ്ഞ ചെലവിൽ എത്തിച്ചേരാൻ കഴിയുന്ന രാജ്യമാണ് മലേഷ്യ. കേരളത്തിൽ നിന്നും മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരിലേക്കു യാത്രാവിമാനങ്ങളുണ്ട്. ഏകദേശം അഞ്ചുമണിക്കൂറിൽ താഴെ സമയം കൊണ്ട് അവിടെ എത്തിചേരാൻ കഴിയും. മലേഷ്യ സന്ദർശിക്കുന്നതിനുള്ള വിസ നടപടികൾ വളരെ ലളിതമാണ്.

മലേഷ്യയിലെ ആകർഷകമായ കാഴ്ചകളിലൊന്നാണ് പെട്രോണാസ് ടവർ. ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ഈ സൗധത്തിന്റെ രാത്രികാഴ്ച അതിമനോഹരമാണ്. നിരവധി ബഹുമതികൾ സ്വന്തമായുണ്ട് ഈ മനുഷ്യനിർമിതിയ്ക്ക്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ടഗോപുരം, ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആകാശപ്പാലം, ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ ഗോപുരം എന്നെല്ലാം അറിയപ്പെടുന്നത് പെട്രോണാസ് ടവർ ആണ്.

ശ്രദ്ധിക്കാം

മുഴുവന്‍ ഡോസ് വാക്‌സീനെടുത്തവര്‍ക്ക് ക്വാറന്റീനില്‍ കഴിയേണ്ട ആവശ്യമില്ല. നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ കോവിഡ് നെഗറ്റീവ്  ആർടി പിസി ആർ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. ഇത് രാജ്യത്തെത്തുന്നതിന് രണ്ട് ദിവസം മുന്‍പ് എടുത്തതായിരിക്കണം. കൂടാതെ 24 മണിക്കൂറിന് മുമ്പ് ആന്റിജന്‍ പരിശോധന നടത്തുകയും വേണം. 

English Summary: Malaysia to reopen borders for fully Vaccinated Travellers on April 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com