ലോകയാത്ര ഫെസ്റ്റ്; ഭാഗ്യശാലിക്ക് സൗജന്യ ആഡംബര കപ്പൽ യാത്ര

Kozhikode-kannur-News
SHARE

ഇനി യാത്രയുടെ കാലം. മനം നിറയ്ക്കുന്ന കാഴ്ചകൾ കണ്ട് ഇൗ അവധിക്കാലം അടിച്ചുപൊളിക്കാനായി യാത്രാപ്രേമികൾക്കിതാ ഒരു സുവർണാവസരം. സഞ്ചാരിക്കൊരു വഴികാട്ടിയായി സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് മലയാള മനോരമയുമായി സഹകരിച്ചു ലോകയാത്ര ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മെയ് 21ന് കോഴിക്കോട് ഹൈസൺ ഹെറിറ്റേജിലും മെയ് 22ന് കണ്ണൂർ ഹോട്ടൽ ബെനലെ ഇന്റർനാഷണലിലും രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് ഫെസ്റ്റ്. 

പോക്കറ്റ് കാലിയാകുമെന്ന പേടിയില്ലാതെ കുറഞ്ഞ ചെലവിൽ യാത്ര പോകാവുന്ന നിരവധി പാക്കേജുകളും ലഭ്യമാണ്. 18000 രൂപയിൽ തുടങ്ങി ഡൊമസ്റ്റിക് ടൂർ പാക്കേജുകളും ഉണ്ട്. കശ്മീർ, രാജസ്ഥാൻ, ഹൈദരാബാദ്, അസം, മേഘാലയ, മധ്യപ്രദേശ്, ഗോവ, വാരാണസി, അമൃത്‌സർ, ഹിമാചൽ, ചാർധാം, സിക്കിം, പാക്കേജുകളും ആഡംബര കപ്പലായ കോർഡീലിയയിലെ ക്രൂസ് യാത്രകളുമുണ്ട്.

ആറ് ദിവസം മുതൽ 15 ദിവസം നീളുന്ന ചെറുതും വലുതുമായ യുകെ–യൂറോപ്പ് ടൂർ, ഗ്രാൻഡ്‌ കാന്യൻ ഹെലികോപ്റ്റർ റൈഡ് ഉൾപ്പെട്ട  യുഎസ് ടൂറുകൾ, കാനഡ, അലാസ്ക, തുർക്കി, ശ്രീലങ്ക, നേപ്പാൾ, ബാൽക്കൺസ്, ബൾഗേറിയ, റൊമാനിയ, മാലദ്വീപ്, ബാകു, മലേഷ്യ സിംഗപ്പൂർ, തായ്‌ലൻഡ്,  സ്കാൻഡിനേവിയ വിത്ത് ബാൽട്ടിക്, സ്പെയിൻ പോർച്ചുഗൽ വിത്ത് മൊറോക്കോ തുടങ്ങിയ ടൂറുകൾ ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം. 

എക്സ്പോ ദിനത്തിൽ ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നവർക്ക് സ്പിൻ വീലിലൂടെ ആകർഷകമായ ഓഫറുകൾ നേടാം. കൂടാതെ സാന്റാമോണിക്കയുടെ ലക്കിഡ്രോയിൽ പങ്കെടുക്കുവാനുള്ള അവസരവും ലഭിക്കും.  ലക്കിഡ്രോയിൽ വിജയിക്കുന്ന ഒരു ദമ്പതിക്ക്  നിബന്ധകൾക്ക് വിധേയമായി സൗജന്യ ആഡംബര കപ്പൽ യാത്ര സമ്മാനമായി ലഭിക്കും. കൂടാതെ നിങ്ങളുടെ ഇഷ്ട ഡെസ്റ്റിനേഷനുകൾ ഏതായാലും, ആ സ്ഥലങ്ങളെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും പരിചയ സമ്പന്നരായ ടൂർ ഗൈഡുകളുമായി എക്സ്പോ വേദിയിൽ വച്ച് മനസ്സിലാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 04842846999, 8304000999, www.santamonicafly.com

English Summary: World Travel fest Santa monica

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS