ADVERTISEMENT

കോവിഡ് മൂലം ഏറ്റവും കൂടുതല്‍ തകര്‍ച്ചയിലാണ്ട വ്യവസായങ്ങളില്‍ ഒന്നാണ് വിനോദസഞ്ചാരമേഖല. രണ്ടു വര്‍ഷത്തോളം നീണ്ട ക്ഷീണവും തളര്‍ച്ചയും പതിയെ മാറി വരികയാണ് വിനോദസഞ്ചാര രംഗത്തിപ്പോള്‍. ട്രാവൽ ഏജൻസികളെയും ചെറുകിട ഹോട്ടലുകള്‍ മുതൽ ആഡംബര റിസോർട്ടുകളെയും പ്രതിസന്ധിയിലാക്കിയിരുന്നു. എയര്‍ ട്രാവല്‍ ഏജന്‍സികളും കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. പല ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടുകയും ഇൗ മേഖലയിലുള്ളവർ മറ്റു ജോലികൾ തേടുകയുമായിരുന്നു.

cworld-holidays5

പലരും വ്യവസായം ഉപേക്ഷിച്ചു പോകുവാൻ ശ്രമിച്ചുവെങ്കിലും എന്തിനെയും ധൈര്യത്തോടെ നേരിട്ട് ചങ്കൂറ്റത്തോടെ ഉറച്ചുനിന്നയാളാണ് 30 വർഷത്തിലേറെ ട്രാവൽ ഏജൻസി മേഖലയിൽ പരിചയസമ്പന്നയായ സുനു മാത്യു. വെല്ലുവിളികളോട് പോരാടി ടൂറിസം മേഖലയെ തിരിച്ചെത്തിക്കാൻ ഇൗ വനിതാ സംരംഭകയ്ക്ക് സാധിച്ചു.  സീവേള്‍ഡ് എന്ന ടൂർ കമ്പനിയുടെ അമരക്കാരിയാണ് സുനു മാത്യൂ. കൂടെ കിടമത്സരത്തിൽ നിന്നവരെല്ലാം പകച്ചു പോയപ്പോൾ സുനു മാത്യു കോവിഡ് കാലത്തെ സാഹചര്യത്തിന് അനുസരിച്ച് തന്റെ ട്രാവൽ ബിസിനസിലും അൽപം മാറ്റങ്ങൾ വരുത്തി പിടിച്ചു നിന്നു.

കോവിഡ്ക്കാലത്തെ മാറ്റം

കോവിഡ് വ്യാപനം മൂലം രാജ്യങ്ങളിലേക്കുള്ള യാത്രകൾ നിരോധിച്ചതോടെ സീവേള്‍ഡ് ടൂർ കമ്പനി തളർന്നില്ല, വെഡ്ഡിങ് പ്ലാനർ എന്ന പുതിയ ഒരു സംരംഭത്തിന് തുടക്കം കുറിച്ചു. കമ്പനിയിലെ ജോലിക്കാരെയും അതിന്റെ ഭാഗമാക്കി മാറ്റി. ആ തുടക്കം ഇന്ന് മികച്ച രീതിയിൽ മുന്നോട്ട് കുതിക്കുകയാണ്. വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും കസ്റ്റമർക്ക് സീ വേൾഡ് ടൂർ കമ്പനി വാഗ്ദാനം ചെയ്യുന്നു. കോവിഡ്ക്കാലത്തെ പുതിയ സംരംഭം നേട്ടമായിരുന്നു. ഇന്ന് ടൂറിസം രംഗത്ത് ട്രെന്റായ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന്റെ വളർച്ചയ്ക്കും സീ വേൾഡിന്റെ വെഡ്ഡിങ് പ്ലാനർ ടേണിങ് പോയിന്റായി.

സീവേള്‍ഡിന്‍റെ അമരക്കാരി

30 വർഷത്തിലേറെ വ്യവസായ പരിചയമുള്ള സുനു മാത്യു, രണ്ട് പതിറ്റാണ്ട് മുമ്പ് സിവേള്‍ഡ് ഹോളിഡേയ്സ് ആരംഭിക്കുമ്പോൾ, ട്രാവൽ, ടൂറിസം മേഖലയില്‍ സ്ത്രീകളുടെ നേതൃത്വത്തിൽ അധികം കമ്പനികൾ ഉണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായപ്പോൾ സുനു മാത്യു തന്റെ പഴയ തട്ടകമായ യാത്രാ പ്ലാനുകളിലേക്ക് സജീവമായി. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്ലാൻ ബിസിനസ് അതിനൊപ്പം ഊർജസ്വലമായി കൊണ്ടുപോകുന്നു. ഗ്രീസ്, തുർക്കി മുതലായ രാജ്യങ്ങളില്‍ നിന്നുമുള്ള ടൂറിസ്റ്റ് ഓർഗനൈസേഷനുകളുമായി ബന്ധപ്പെട്ട് നിരവധി ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ചെറുപ്പത്തിൽ ക്രിക്കറ്റ് താരമായിരുന്ന സുനു കെസിഎ വനിതാ ക്രിക്കറ്റ് കമ്മിറ്റി ചെയർപേഴ്‌സണായും പ്രവർത്തിക്കുന്നു.

sunu-mathew1

ജീവശ്വാസമായി ഓഫറുകൾ

കോവിഡിനു ശേഷം യാത്ര തിരിക്കുന്ന സഞ്ചാരികൾക്കായി അത്യാകർഷകമായ ഒാഫറുകളുമായി പുതിയ യാത്രാപ്ലാനിങ്ങുകളാണ് സീ വേൾഡും ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളും യാത്രികർക്ക് ഓഫറുകളും മറ്റുമായി ക്ഷണിച്ചപ്പോൾ ട്രാവൽ ഏജൻസികൾക്ക് അത് ജീവശ്വാസമായി. ഇറ്റലി, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, ഗ്രീസ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ വരെ യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ പതിയെ ഓരോന്നായി എടുത്തുമാറ്റിക്കൊണ്ടിരിക്കുകയാണ്. മിക്ക സഞ്ചാരികളും യാത്രയ്ക്കായി തയാറായി കഴിഞ്ഞു.

cworld-holidays

കോവിഡാനന്തര കാലത്ത് ആളുകളുടെ യാത്രാരീതിയും കാര്യമായിത്തന്നെ മാറിയിട്ടുണ്ട്. മുന്‍പൊക്കെ ഓരോ രാജ്യത്ത് ചെന്ന് അവിടുത്തെ മൂന്നു നാലു പ്രശസ്തമായ ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിച്ച ശേഷം, ആ രാജ്യം മുഴുവന്‍ കവര്‍ ചെയ്തതായി പ്രഖ്യാപിച്ചു കൊണ്ട്, സോഷ്യല്‍ മീഡിയയില്‍ നാലു ഫോട്ടോ കൂടി പോസ്റ്റ്‌ ചെയ്യുന്ന തരം ‘ടൂറിസ്റ്റു’കളായിരുന്നു കൂടുതലെങ്കില്‍, ഇപ്പോള്‍ സ്വന്തം മാനസിക സന്തോഷത്തിനു വേണ്ടി യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് സുനു പറയുന്നു. ഓരോ സ്ഥലങ്ങളും സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ അത്രയധികം പ്രശസ്തമല്ലാത്ത അനുഭവങ്ങള്‍ അറിയാനും കാഴ്ചകള്‍ കാണാനും അതുവഴി ഓരോ സ്ഥലത്തെയും കൂടുതല്‍ ആഴത്തില്‍ അടുത്തറിയാനും ആളുകള്‍ ശ്രമിക്കുന്നുണ്ട്.

sunu

കാലത്തിനനുസരിച്ച് ടൂര്‍ കമ്പനികളും മാറി

പുതിയ ട്രെന്‍ഡ് കണ്ടറിഞ്ഞുകൊണ്ട് വിവിധ ടൂര്‍ കമ്പനികളും കാലാനുസൃതമായി സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സി വേള്‍ഡും ഈ മാറ്റം കണ്ടറിഞ്ഞു കൊണ്ട് നിരവധി ടൂര്‍ പ്ലാനുകള്‍ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. കോവിഡ് സുരക്ഷ കണക്കിലെടുത്ത് ടൂർ പാക്കേജുകൾ ആവശ്യപ്പെടുന്ന അതാത് യാത്രക്കാരെ മാത്രം ഉൾപ്പെടുത്തിയാണ് ട്രിപ്‌ പ്ലാൻ ചെയ്യുന്നത്. കൂടാതെ ബജറ്റിനനുസരിച്ചുള്ള യാത്രാപാക്കേജുകളും സിവേൾഡ് ഒരുക്കിയിട്ടുണ്ട്.

cworld-holidays3

സാധാരണ ടൂര്‍ കമ്പനികളെപ്പോലെ ആദ്യമേ നിശ്ചയിച്ച് ഉറപ്പിച്ച, അണുവിട മാറാത്ത പ്ലാനുകള്‍ അല്ല സീവേൾഡ് നല്‍കുന്നത്. ഓരോ ഉപഭോക്താവിന്‍റെയും താൽപര്യത്തിനനുസരിച്ചാണ് ടൂര്‍ പ്ലാന്‍ ചെയ്യുന്നത്. ഈ 3-ടയർ ട്രാവൽ പ്ലാനിങ് സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് എക്‌സ്‌ക്ലൂസീവ് സ്വകാര്യ ടൂറുകൾ ബുക്കുചെയ്യാം. കാഴ്ചകള്‍ കാണാനായി സെൽഫ് ഡ്രൈവ് ചെയ്യാം അല്ലെങ്കിൽ പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്ത് അതാതു രാജ്യങ്ങളിലെ ജീവിതരീതി മനസിലാക്കാം. നവംബർ, ഡിസംബർ മാസങ്ങളില്‍ പ്രത്യേകമായി ദോഹയിലേക്ക് ഇത്തരം യാത്ര ഒരുക്കുന്നുണ്ട്. സഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള സൗകര്യങ്ങള്‍ക്കൊപ്പം ദോഹ ചുറ്റിക്കാണാം. 

cworld-holidays4

സാഹസികയാത്രാപ്രേമികൾക്കായി പാരാഗ്ലൈഡിങ്, ബൻജി ജംപിങ്, കനോയിങ്, സ്കീയിങ്, മറ്റു സാഹസിക പ്രവർത്തനങ്ങൾ നടത്താനുള്ള അവസരവുമുണ്ട്.

ഹിറ്റായി ഡെസ്റ്റിനേഷൻ വെഡ്ഡിങ്

വരന്റെയും വധുവിന്റെയും കുടുംബങ്ങൾ ഒരു സ്ഥലത്തേക്കു യാത്ര ചെയ്ത് അവിടുത്തെ പ്രകൃതിഭംഗി ആസ്വദിച്ച് വിവാഹവും നടത്തി തിരിച്ചെത്തുന്ന രീതിയാണു ഡെസ്റ്റിനേഷൻ വെഡിങ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കു നിശ്ചിത എണ്ണം ആളുകളേ പങ്കെടുക്കാവൂ എന്നുള്ളതും ഡെസ്റ്റിനേഷൻ വെഡിങ് വളരാൻ സഹായകമായി.

അടുത്ത കാലത്തായി ഡെസ്റ്റിനേഷൻ വെഡ്ഡിങ് വളരെ പ്രചാരത്തിലായതിനാൽ, പല യുവ ഇന്ത്യൻ ദമ്പതികളും തങ്ങളുടെ വിവാഹങ്ങൾ വിദേശ സ്ഥലങ്ങളിൽ നടത്താൻ ആഗ്രഹിക്കുന്നു. വളരെ അടുത്ത 100-150 കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചുകൊണ്ടുള്ള ചെറിയ വിവാഹങ്ങളാണ് മിക്കതും. ഗ്രീസും തുർക്കിയും ഇത്തരം വിവാഹങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. ഇത്തരത്തില്‍ ഉള്ളവര്‍ക്കായി എക്‌സ്‌ക്ലൂസീവ് ഹണിമൂൺ പാക്കേജുകളും സിവേള്‍ഡ് ഒരുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 9847330052/ 9249464740/ 9249464738, 0471 230 1111 /2/3/4, ceo@cworldholidays.com

English Summary: C World Holidays Packages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com