പഴമയിലേക്കൊരു പുതുകാഴ്ച; ഒരുങ്ങി‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമം

SHARE

ആദിവാസി സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകളുമായി 'എന്‍ ഊര്' ഗോത്ര പൈതൃക ഗ്രാമം വയനാട് പൂക്കോട് ഒരുങ്ങി.

ആദിവാസി തനതു ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന കഫറ്റീരിയ, ആദിവാസി ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സ്ഥിരം അങ്ങാടി തുടങ്ങിയ ഒട്ടേറെ കൗതുക കാഴ്ചകളുമായാണ് വയനാടന്‍ ടൂറിസത്തിന്റെ മുഖശ്രീയായി ഈ ഗ്രാമം ഒരുങ്ങിയത്. മാനന്തവാടി ടീ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ (പ്രിയദര്‍ശിനി) കീഴില്‍ പൂക്കോടുള്ള 25 ഏക്കര്‍ സ്ഥലത്താണു ഗോത്ര പൈതൃക ഗ്രാമം.

en-uru
ചിത്രങ്ങൾ അരുൺ വർഗീസ്

ഗോത്രവിഭാഗക്കാരുടെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിയുകയും അറിയാത്തവര്‍ക്കു പറഞ്ഞും കാണിച്ചും കൊടുക്കുകയാണു ഗ്രാമത്തിന്റെ പ്രധാന ലക്ഷ്യം.

en-uru-10
ചിത്രങ്ങൾ അരുൺ വർഗീസ്

പൂര്‍ണമായും ഗോത്രവിഭാഗക്കാര്‍ നിയന്ത്രിക്കുന്ന പദ്ധതിയാണിത്. ഹൈദരാബാദിലെ ശില്‍പഗ്രാമം, കൊടുങ്ങല്ലൂരിലെ മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്, വടകര ഇരിങ്ങല്‍ സര്‍ഗാലയ, ചെന്നൈ ദക്ഷിണച്ചിറ, ഭോപ്പാലിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ് സംഗ്രഹാലയ, പോണ്ടിച്ചേരിയിലെ ആരോവില്ലെ തുടങ്ങിയവ ഇതിനു സമാനമായ പദ്ധതികളാണ്.

മൂന്നു കോടി രൂപ ചെലവിട്ടാണ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ട പ്രവൃത്തികള്‍ക്കു നാലരക്കോടി രൂപയാണു അനുവദിച്ചത്. ആദിവാസി ഗ്രാമം തന്നെ എന്‍ ഊരില്‍ പുനഃസൃഷ്ടിക്കുകയാണ് ലക്ഷ്യം.

en-uru-3
ചിത്രങ്ങൾ അരുൺ വർഗീസ്

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വയനാടന്‍ ടൂറിസത്തിന്റെ കവാടമായി ഇതു മാറും. ആദ്യഘട്ടത്തില്‍ ട്രൈബല്‍ മാര്‍ക്കറ്റ്, ഗോത്ര ഭക്ഷണശാല, ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ ഹൗസ് എന്നിവയാണു പൂര്‍ത്തിയാക്കിയത്. ഗോത്ര കുടിലുകള്‍, ശുചിമുറി കെട്ടിടം, ആര്‍ട് മ്യൂസിയം, ആംഫി തിയറ്റര്‍,

en-uru-6
ചിത്രങ്ങൾ അരുൺ വർഗീസ്

കലാകേന്ദ്രങ്ങള്‍, ആദിവാസി കരകൗശല ഉല്‍പന്നങ്ങള്‍, വനഉല്‍പന്നങ്ങള്‍, മുള കരകൗശല വസ്തുക്കള്‍, പച്ച മരുന്നുകള്‍, ആദിവാസി പരമ്പരാഗത ആയുധങ്ങള്‍, സംഗീതോപകരണങ്ങള്‍, കളിമണ്ണു കൊണ്ടുള്ള കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന സ്റ്റാളുകള്‍, കുട്ടികള്‍ക്കായുള്ള പ്രകൃതിദത്തമായ പാരമ്പര്യ കളിസങ്കേതങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ക്ക് തുടങ്ങിയവയാണു രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.

en-uru-9
ചിത്രങ്ങൾ അരുൺ വർഗീസ്

ഗ്രാമം വരുന്നതോടെ ആദിവാസി ഉല്‍പന്നങ്ങള്‍ക്ക് സ്ഥിരം വിപണിയും കലാകാരന്മാര്‍ക്ക് വരുമാനവും ലഭിക്കും.

en-uru-8
ചിത്രങ്ങൾ അരുൺ വർഗീസ്

ഭക്ഷ്യസംസ്‌കരണം, പരമ്പരാഗത അറിവുകള്‍ സംരക്ഷിക്കല്‍, ജൈവ കൃഷി തുടങ്ങിയ മേഖലയില്‍ മികച്ച പരിശീലനം എന്നിവ നല്‍കാന്‍ കഴിയും. പദ്ധതി വരുന്നതോടെ ഒട്ടേറെപ്പേര്‍ക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കും. ‘എന്‍ ഊര്’ എന്ന ബ്രാന്‍ഡിലുള്ള ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്.

en-uru-14
ചിത്രങ്ങൾ അരുൺ വർഗീസ്

മുന്‍ സബ് കലക്ടര്‍ ആയിരുന്ന എന്‍. പ്രശാന്താണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. അന്നത്തെ സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

en-uru-13
ചിത്രങ്ങൾ അരുൺ വർഗീസ്

എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴിലാണ് പ്രവര്‍ത്തനങ്ങള്‍. സബ് കലക്ടറാണ് സൊസൈറ്റിയുടെ അധ്യക്ഷന്‍. വൈത്തിരി, പൊഴുതന പഞ്ചായത്തുകളിലെ 13 ഊരുമൂപ്പന്മാര്‍ അംഗങ്ങളും.

en-uru-5
ചിത്രങ്ങൾ അരുൺ വർഗീസ്

പദ്ധതി യാഥാര്‍ഥ്യമായതോടെ ജില്ലാ കവാടമായ ലക്കിടിയുടെ മുഖഛായ തന്നെ മാറുമെന്ന പ്രതീക്ഷയാണുള്ളതും.

English Summary: En ooru tribal heritage village in Wayanad

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS