ഇതാണ് നയന്‍താരയുടെയും വിഘ്നേഷിന്‍റെയും വിവാഹവേദി; മഹാബലിപുരത്തെ ആഡംബര റിസോർട്ട്

nayanthara-wedding
Image from Sheraton Grand Chennai Resort official Site
SHARE

സിനിമാലോകം ഏറെക്കാലമായി കാത്തിരുന്നതായിരുന്നു നയന്‍താരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ വിവാഹം നടന്നുകഴിഞ്ഞു. ഇരുവരുടെയും വിവാഹാഘോഷങ്ങളും വിവാഹവേദിയുമെല്ലാമാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. 

nayanthara
Image from Sheraton Grand Chennai Resort official Site

ക്ഷേത്രനഗരമായ മഹാബലിപുരത്താണ് നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. മഹാബലിപുരത്ത് വച്ച് ഹിന്ദു ആചാരപ്രകാരമാണ് വിവാഹചടങ്ങുകൾ നടന്നത്. വിവാഹചിത്രങ്ങൾ വിഘ്നേഷ് ശിവൻ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

വിവാഹം ഇവിടെ

പ്രമുഖ ഹോട്ടൽ ശൃംഖലയായ മാരിയറ്റ് ഇന്റർനാഷണലിന്‍റെ ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടൽ ആൻഡ് റിസോർട്ടില്‍ വച്ചാണ് വിവാഹം നടന്നത്. അതീവ ലക്ഷ്വറിയല്ലാത്തതും എന്നാല്‍ ഡീസന്റുമായ ഒരു വിവാഹവേദിയാണ് ഇവര്‍ തിരഞ്ഞെടുത്തത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

resort
Image from Sheraton Grand Chennai Resort official Site

ചെന്നൈ നഗരത്തിൽ നിന്ന് മഹാബലിപുരത്തെ ഈ റിസോര്‍ട്ടിലേക്ക് രണ്ട് മണിക്കൂർ യാത്രയുണ്ട്. വലിയ നീന്തൽക്കുളങ്ങൾ, പൂന്തോട്ടങ്ങൾ, സിറ്റൗട്ടുകൾ, ജലധാരകൾ എന്നിവയെല്ലാം ഈ റിസോര്‍ട്ടിലുണ്ട്. അതിഥികൾക്കായി ഒരു സ്വകാര്യ ബീച്ചും ഇവിടെയുണ്ട്. മദ്രാസ് ക്രോക്കോഡൈൽ ബാങ്കിന് തൊട്ടടുത്താണ് റിസോര്‍ട്ട്. 

ദി റീഫ്, സി സാൾട്ട് എന്നിങ്ങനെ 2 റെസ്റ്റോറന്റുകൾ ഇവിടെ പ്രവര്‍ത്തിക്കുന്നു. കോണ്ടിനെന്റൽ, ഇറ്റാലിയൻ, ഫുൾ ഇംഗ്ലീഷ്/ഐറിഷ്, വെജിറ്റേറിയൻ, വീഗൻ, ഹലാൽ, ഗ്ലൂറ്റൻ ഫ്രീ, ഏഷ്യൻ, അമേരിക്കൻ തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടങ്ങളില്‍ വിളമ്പുന്നു. കൂടാതെ, പിൻടെയിൽ എന്ന ലോഞ്ച് ബാർ, ഷൈൻ സ്പാ, ഷെറാട്ടൺ ഫിറ്റ്‌നസ് സ്റ്റുഡിയോ, കിഡ്‌സ് ക്ലബ്, റിക്രിയേഷൻ ലോഞ്ച്, ഇൻഫിനിറ്റി പൂൾ എന്നിവയുമുണ്ട്.

പ്രിയങ്ക ചോപ്രയുടെയും കത്രീന കൈഫിന്‍റെയുമെല്ലാം വിവാഹവേദികളോളം ചെലവേറിയതല്ല ഇത്. ഒരു രാത്രിക്ക് 13,000 രൂപ മുതല്‍ തുടങ്ങുന്ന നിരക്കും നികുതിയും നൽകി മുറികൾ ബുക്ക് ചെയ്യാം. 

സഞ്ചാരികളെ ആകർഷിക്കും

അതിശയകരമായ കടൽത്തീരത്തിന് പുറമേ, നിരവധി സ്മാരകങ്ങളും മ്യൂസിയങ്ങളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും ഇൗ റിസോർട്ടിന് സമീപമുണ്ട്. ഹോട്ടലിൽ തങ്ങുന്ന വിനോദസഞ്ചാരികൾക്ക് സുംബ, യോഗ, സോർബിംഗ്, ബീച്ച് സൈക്ലിംഗ് എന്നിവയും അതിലേറെ കാര്യങ്ങളിലും ഏർപ്പെടാം. പ്രമുഖ ഇൻഫർമേഷൻ ടെക്‌നോളജി ഹബ്ബുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഹോട്ടൽ ബിസിനസ്സ് യാത്രകൾക്കും അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പാണ്.

എല്ലാ മുറികളിലും ബാൽക്കണിയുണ്ട്. അതിഥികൾക്ക് ബീച്ച് സൈക്ലിംഗ്, യോഗ, സുംബ, ബോഡി സോർബിങ്, ഗ്രൗണ്ട് സോർബിങ്, അമ്പെയ്ത്ത്, ടേബിൾ ടെന്നീസ്, പൂൾ, വാൾ മൗണ്ടഡ് ചെസ്സ് എന്നിവ പോലുള്ള വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. 

റിസോർട്ടിൽ നിന്ന് 10.5 കിലോമീറ്റർ അകലെയാണ് ചെട്ടിനാട് ഹെൽത്ത് സിറ്റി. ഷെറാട്ടൺ ഗ്രാൻഡ് ചെന്നൈ റിസോർട്ട് ആൻഡ് സ്പായിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ചെന്നൈ രാജ്യാന്തര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ഷാരൂഖ് ഖാൻ, രജനികാന്ത്, മണിരത്നം, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ തുടങ്ങി വിവാഹത്തില്‍ പങ്കെടുക്കാനായി വമ്പന്‍ താരനിര തന്നെ മഹാബലിപുരത്ത് എത്തിയിരുന്നു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ 18,000 കുട്ടികൾക്ക് സദ്യയും ഒരു ലക്ഷത്തിൽ അധികം പേർക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്തു. ഏഴുവർഷത്തെ പ്രണയമാണ് ഇന്ന് സാഫല്യത്തിലെത്തിയത്.

English Summary: Nayanthara and Vignesh Shivan's wedding: Venue

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS