26 രാജ്യങ്ങൾ താണ്ടി സദ്ഗുരുവിന്റെ യാത്ര ഇന്ത്യയില്‍

sadguru
SHARE

സേവ് സോയിൽ എന്ന ആഗോള മുന്നേറ്റത്തിന്റെ പ്രചരണാർത്ഥം സദ്ഗുരു നടത്തുന്ന ബൈക്ക് യാത്ര ഇന്ത്യയിലെത്തി. യൂറോപ്പ്, ഗൾഫ് അടക്കമുള്ള 26 രാജ്യങ്ങളിലൂടെയുള്ള യാത്രയ്ക്ക് ശേഷമാണ് ഈശ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരുവിന്റെ യാത്ര ഇന്ത്യയിലെത്തിയത്. കഴിഞ്ഞ 85 ദിവസങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിപാടികളെ അഭിസംബോധന ചെയ്യുകയും ലോക നേതാക്കളെയും മഹത് വ്യക്തികളെയും സന്ദർശിക്കുകയും പ്രചാരണത്തിലേക്ക് അവരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു.

മാർച്ച് 21-ന് ലണ്ടനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. 30000 ൽ അധികം കിലോമീറ്ററുകൾ താണ്ടി 100 ദിവസത്തിന് ശേഷം ഈശയുടെ 'കാവേരി കാളിങ് ' പ്രോജക്റ്റ് നടപ്പിലാക്കപ്പെടുന്ന ദക്ഷിണേന്ത്യയിൽ യാത്ര അവസാനിപ്പിക്കാനാണ് പദ്ധതി.

സദ്ഗുരുവിന്റെ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലും സേവ് സോയിൽ മുന്നേറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഈശ വോളന്റിയർമാർ മണ്ണിന്റെ സംരക്ഷണത്തിനായി ഒരു റാലി സംഘടിപ്പിക്കുന്നുണ്ട്. ജൂൺ 17-ന് തിരുവനന്തപുരത്ത് കവടിയാർ കൊട്ടാരത്തിൽ നിന്ന് ആരംഭിച്ച് മൈസൂർ വഴി കോയമ്പത്തൂരിലേക്കാണ് യാത്ര.

English Summary: Sadhguru Save Soil Ride Reached India

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS