കാനന സുന്ദരിയായി വയനാട്ടിലെ കാന്തന്‍പാറ

4-Kanthanpara_waterfalls
SHARE

പ്രകൃതി അതിന്‍റെ ക്യാന്‍വാസില്‍ തീര്‍ത്ത മനോഹരമായ ചിത്രമാണ് വയനാട്ടിലെ കാന്തന്‍പാറ. കാടിനെ തഴുകിയെത്തുന്ന വെള്ളച്ചാട്ടം കണ്ണിനെയും മനസിനെയും കുളിരണിയിപ്പിക്കും. അവധിക്കാലം കഴിഞ്ഞിട്ടും കാന്തന്‍പാറയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. വയനാടന്‍ കാടിനോട് ചേര്‍ന്ന ഏറ്റവും ചെറിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് കാന്തന്‍പാറ. പ്രകൃതിയുടെ ശാന്തമായ ഒഴുക്ക്.

മേപ്പാടിക്ക് സമീപത്താണ് വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ഈ വെള്ളച്ചാട്ടം. അവധിക്കാലം കഴിഞ്ഞിട്ടും സ‍ഞ്ചാരികളുടെ തിരക്കാണ്. മലയാളികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഒരു പോലെ തേടി എത്തുന്ന ഒരിടം.

വാഹനമിറങ്ങി കുറഞ്ഞ സമയം കൊണ്ട് നടന്നെത്താവുന്ന ദൂരം മാത്രമാണ് വെള്ളച്ചാട്ടത്തിലേക്ക് ഉള്ളത്. ആഴക്കുറവും നടന്നിറങ്ങാവുന്ന പാറക്കെട്ടും കാന്തന്‍പാറയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു.

English Summary: Kanthanpara waterfalls in Wayanad

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA