ADVERTISEMENT

ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കെഎസ്ഐഎന്‍സി ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നു. കപ്പലിൽ നിന്നുള്ള ഒരൊറ്റ മാസത്തെ വരുമാനം ഒരു കോടി കടന്നു. മെയ് മാസത്തില്‍ മാത്രം മുപ്പതിലേറെ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി ഒരു കോടി രൂപയോളം വരുമാനം ഉണ്ടാക്കിയ നെഫര്‍റ്റിറ്റി 100% ബുക്കിങ്ങിൽ എത്തിയിട്ട്‌ മാസങ്ങളായി.

Nefertiti-Cruise1

വ്യക്തിഗത ടിക്കറ്റ് യാത്രകൾക്കൊപ്പം ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും അനുയോജ്യമായ സ്വപ്നതുല്യമായ അനുഭവം നെഫര്‍റ്റിറ്റി നല്‍കുന്നു. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മര്‍ച്ചന്‍റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത ഈ കപ്പല്‍ പുറം കടലിൽ പോകാൻ ഐ.ആർ.എസ്‌. ക്ലാസിലാണ്‌ പണിതത്‌. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, റെസ്റ്റോറന്‍റ്, കുട്ടികള്‍ക്കുളള കളിസ്ഥലം, സണ്‍ഡെക്ക്, ലോഞ്ച് ബാര്‍, 3ഡി തിയേറ്റര്‍ തുടങ്ങിയ ആകര്‍ഷണങ്ങള്‍ നെഫര്‍റ്റിറ്റിയില്‍ ഉണ്ട്. ചുരുങ്ങിയ ചിലവില്‍ അറബിക്കടലിന്‍റെ വശ്യമനോഹാരിത ആസ്വദിക്കുവാനുളള സുവര്‍ണ്ണാവസരമാണ് ഇത് ഒരുക്കുന്നത്. ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും അനുയോജ്യമായ സ്വപ്നതുല്യമായ അനുഭവം നെഫര്‍റ്റിറ്റി നല്‍കുന്നു. കൂടാതെ വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റി ഒരുക്കുന്നുണ്ട്.

 

nefertiti-cruise7

നിരവധി വന്‍കിട കമ്പനികളുടെ മീറ്റിങ്ങുകളും ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സും കമ്പനി സെക്രട്ടറിമാരുടെ  മീറ്റിംഗുകളും ഈ കപ്പലിൽ നടന്നിരുന്നു. സിനിമകളുടെ പ്രൊമോഷനും ഷൂട്ടിനുമുള്ള ഇഷ്ട ലൊക്കേഷനായും നെഫർറ്റിറ്റി ഈ ചുരുങ്ങിയ കാലയളവിൽ മാറി. ഇന്ത്യൻ രാഷ്ട്രപതി ശ്രീ. രാംനാഥ്‌ കോവിന്ദ്‌, കുടുംബസമേതം നെഫർറ്റിറ്റിയിൽ യാത്ര ചെയ്ത ശേഷം വേറിട്ട അനുഭവത്തെക്കുറിച്ച്‌ വാചാലനായിരുന്നു. മോഹന്‍ലാൽ ഉൾപ്പെടെ പല സിനിമാതാരങ്ങളും നെഫർറ്റിറ്റിയിൽ ക്രൂയിസ് നടത്തിയിട്ടുളളതാണ്.

nefertiti-cruise1

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയുമായി നെഫര്‍റ്റിറ്റി സഹകരിക്കുന്നുണ്ട്‌. നാല്‌ വർഷം മുമ്പ്‌ ഈ കപ്പൽ ഇറക്കിയപ്പോൾ ഇതിന്റെ വിജയസാധ്യതകളെക്കുറിച്ച്‌ ഏറെ ആശങ്കകളുണ്ടായിരുന്നു. ആദ്യ ഒരു വർഷത്തിനുള്ളിൽ കമ്പനിക്ക്‌ വലിയ ബാധ്യതയായി മാറിയ നെഫർറ്റിറ്റിയെ കരകയറ്റാൻ നൂതന മാർക്കറ്റിംഗ്‌ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴാണ്‌ കോവിഡ്‌ മഹാമാരിയിൽ ടൂറിസം മേഖല തകർന്നത്‌. എന്നാൽ കൃത്യമായ ബി ടു ബി മാർക്കറ്റിങ്ങും,  24/7 കോൾ സെന്റർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നിര്‍ണ്ണായകമായ തീരുമാനങ്ങളും, സമയോചിതമായ ഇടപെടലുകളുമാണ് നെഫര്‍റ്റിറ്റിയെ വൻ വിജയത്തിലെത്തിച്ചത്‌. സാങ്കേതികമായി ഇപ്പോൾ നടത്തുന്നതിലേറെ ട്രിപ്പുകൾ ഇടാൻ നിലവിൽ സാധിക്കില്ല‌. കൊച്ചി ഫൈൻ ആർട്ട്സ്‌ ഹാളിന്‌ സമീപം പണി നടന്ന് കൊണ്ടിരിക്കുന്ന കെഎസ്‌ഐഎൻസിയുടെ സ്വന്തം ജെട്ടി പൂർത്തി ആയാൽ നെഫർറ്റിറ്റിക്ക്‌ കൂടുതൽ ട്രിപ്പുകൾ കുറഞ്ഞ ചെലവിൽ എടുക്കാനാവും.  

നെഫര്‍റ്റിറ്റി യാത്രയ്ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി www.nefertiticruise.com എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ക്രൂയിസ് ബുക്കിംഗിനും സംശയ നിവാരണങ്ങള്‍ക്കും 9744601234/9846211144 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

English Summary: Nefertiti Cruise vessel being built by Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com