ഇടുക്കിയുടെ മനോഹാരിത നിറഞ്ഞ കാഴ്ച; വൈറലായി ടൂറിസം പരസ്യ ചിത്രം

munnar-ad
SHARE

ഇടുക്കിയുടെ മനോഹാരിത നിറഞ്ഞ പരസ്യം കാഴ്ചക്കാരിൽ മിഴിവേകി. ഇടുക്കി ഡിടിപിസിയുടെ നേത്യത്വത്തിൽ ഇടുക്കിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ അടയാളപ്പെടുത്തി തയാറാക്കിയ പരസ്യ ചിത്രത്തിന്റെ സിഡി പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

ഇടുക്കിയിലെ വന്യജീവി സങ്കേതങ്ങൾ, മലനിരകൾ, അണക്കെട്ടുകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ തുടങ്ങിയവ വിനോദസഞ്ചാര മേഖലകൾ ഉൾപ്പെടുത്തി മുന്നാർ മാൻകുളം എന്നീ സ്ഥലങ്ങളുടെ മനോഹാരിതയിലാണ് പരസ്യചിത്രം നിർമിച്ചിരിക്കുന്നത്. ടിജോ തങ്കച്ചനാണ് പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മിനിവുഡ് സ്റ്റുഡിയോ ഒരുക്കിയ പരസ്യചിത്രത്തിന്റെ ക്യാമറ  സൻഗവി പ്രസാദും. ചിത്രത്തിന്റെ സംഗീതം അരവിന്ദ് മഹാദേവനും വരികൾ എഴുതിയത് ടിറ്റോ പി തങ്കച്ചനും ശബ്ദമിശ്രണം നടത്തിയത് നിവിൻ പി.വി യും ഷൈജു സേവ്യറും വി.എഫ്.എക്സ് ചെയ്തിരിക്കുന്നത് ശബരീഷ് ബാലസുബ്രഹ്മണ്യനുമാണ്

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നടത്തിയ ചടങ്ങിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി ജേക്കബ്, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണശർമ, ഡി.റ്റി.പി.സി സെക്രട്ടറി ജിതേഷ്, വിവിധ വകുപ്പ് തല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Kerala The Land of Nature Ad Film 

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS