ചെറായി ബീച്ചിലെ അസ്തമയക്കാഴ്ച ആസ്വദിച്ച് നൈല ഉഷ

nyla-usha-trip
SHARE

ചെറായി ബീച്ചിലെ മനോഹരമായ അസ്തമയക്കാഴ്ച ആസ്വദിച്ച് നൈല ഉഷ. ബീച്ചിനരികില്‍ ഇരിക്കുന്ന ചിത്രം നൈല സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ചെറായി എന്ന ചെറുപട്ടണം ലോകസഞ്ചാരികളുടെ ഭൂപടത്തില്‍ വരെ ഇടം നേടിയ സ്ഥലമാണ്. 25 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന വൈപ്പിൻകരയുടെ വടക്കേ അറ്റത്തുള്ള പള്ളിപ്പുറം പഞ്ചായത്തിലാണ്‌ ചെറായി. എറണാകുളത്തുനിന്നും ഏകദേശം 26 കിലോമീറ്റർ അകലെയുള്ള ചെറായി ബീച്ചില്‍ അസ്തമയക്കാഴ്ച ആസ്വദിക്കാനായി ദിനവും നിരവധിപ്പേരാണ് എത്തുന്നത്. 

പ്രകൃതിസൗന്ദര്യം മാത്രമല്ല, കേരളത്തിന്‍റെ സാംസ്‌കാരിക ചരിത്രത്തിലും ചെറായിക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. കേരളത്തിലെ സാംസ്‌കാരിക നായകന്മാരായിരുന്ന സഹോദരൻ അയ്യപ്പനും മത്തായി മഞ്ഞൂരാനും ഇവിടെയാണ് ജനിച്ചത്. ഇന്ത്യയിലെ നിലനിൽക്കുന്ന യൂറോപ്യൻ നിർമ്മിതികളിൽ ഏറ്റവും പഴയ കോട്ടയായ പള്ളിപ്പുറം കോട്ടയും ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. മുനമ്പം ബീ്ച്ചിൽ നിന്ന് വൈപ്പിൻ-മുനമ്പം സ്റ്റേറ്റ് ഹൈവേയിലൂടെ പോയാല്‍ പോർട്ടീസുകാർ സ്ഥാപിച്ച ഈ കോട്ടയിലെത്താം.

സ്വദേശിയരും വിദേശീയരുമായ നിരവധി സന്ദർശകരെ ആകർഷിക്കുന്ന ചെറായി ബീച്ചില്‍, കേരളത്തിന്‍റെ തനതു വാസ്തുവിദ്യ ഉപയോഗിച്ച് പണിതുയർത്തിയിരിക്കുന്ന റിസോര്‍ട്ടുകളുടെ കാഴ്ച മനോഹരമാണ്. സ്വാദേറിയ കടൽ വിഭവങ്ങൾ ലഭ്യമാകുന്ന തട്ടുകടകളും ധാരാളമുണ്ടിവിടെ. ഭാഗ്യമുണ്ടെങ്കിൽ ഡോൾഫിനുകളെയും കാണാം. കായലിലെ ഓളപ്പരപ്പിലൂടെയൂള്ള പെഡൽ ബോട്ട് യാത്ര അവിസ്മരണീയമായ അനുഭവമാണ്. ചെറായി ബീച്ചിൽ നിന്ന്‌ 4-5 കിലോമീറ്റർ വടക്കോട്ട്‌ യാത്ര ചെയ്താൽ മുനമ്പം ബീച്ചില്‍ എത്താം. അവിടെയുള്ള പുലിമുട്ടിൽ കൂടി കടലിനുള്ളിലേക്ക്‌ നടക്കാം. ഇവിടെ നിന്നാല്‍ കടലിന്‍റെ സൗന്ദര്യം ആവോളം ആസ്വദിക്കാം.

അതുപോലെ തന്നെ ചെറായി ബീച്ചിൽ നിന്ന്‌ തീരദേശ റോഡിലൂടെ തെക്കോട്ട്‌ പോയാൽ രക്തേശ്വരി റോഡിലെത്തും. കായലിനു നടുവിലൂടെ വളഞ്ഞും പുളഞ്ഞുമുള്ള ഈ റോഡിലൂടെ കായൽ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നിർവഹിച്ച, മലയാള പഴനി എന്നു വിളിക്കപ്പെടുന്ന ഗൗരീശ്വരക്ഷേത്രമാണ് ഇവിടെയുള്ള മറ്റൊരു ആകര്‍ഷണം. 

English Summary: Nyla Usha Shares Travel Pictures from Cherai Beach

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS