വാഗമണ്ണില്‍ ആഘോഷിക്കാം... മൺസൂൺ വിനോദയാത്ര

ontheway-vagamon
SHARE

മഞ്ഞും മഴയും ഒരുമിച്ച വാഗമണ്ണിന്റെ മനോഹാരിതയില്‍ മൺസൂൺ വിനോദയാത്ര നടത്താം. ടൂറിസം മേഖല പുതിയ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. വാഗമണ്ണിലെ ടൂറിസം രംഗത്ത് വിപുലമായ പദ്ധതികള്‍ ലക്ഷ്യമിട്ട് ഹോട്ടലിയേഴ്സിന്റെ കൂട്ടായ്മ രൂപീകരിച്ചു. വാഗമൺ ഡെസ്റ്റിനേഷൻ മേക്കഴ്സ് സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ആദ്യ ഇവന്റ് വാഗമണ്ണിൽ ജൂലൈ 18, 19 ന് സംഘടിപ്പിക്കും.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ടൂറിസം മേഖലയിൽ സംരംഭകരായ നൂറിൽപരം ടൂർ ഓപ്പറേറ്ററുമാർ, ട്രാവൽ ഏജന്റ്സ് ഇൗ പരിപാടിയുടെ ഭാഗമാണ്. കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുന്‍കൈ എടുത്തു ചെയ്ത ‘ഫാം ടു മലബാര്‍ 500’ പ്രോഗ്രാമിന്റെ ആദ്യ എഡിഷനിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ട്രാവൽ ഏജൻസികളും പങ്കെടുക്കുന്നുണ്ട്. കണ്ണൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ സഹായത്തോടെ മാഗ്നെറ്റ് ഹോട്ടലിൽ നടത്തിയ മഹായാത്ര ട്രാവൽസിലെ ഡയറക്റ്റർ കിരൺ എൻ.ജി യുടെ സഹായത്തോടെയാണ് ഏജൻസികള്‍ വാഗമണ്‍ സന്ദർശിക്കുന്നത്. വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സ്ന്റെ നേതൃത്വത്തിൽ വാഗമണ്ണിലെ പ്രമുഖ റിസോർട്ടുകളുടെ സഹകരണത്തോടെ അന്നേ ദിവസം ബി ടൂ ബി ടൂറിസം മീറ്റിങ്ങും നടത്തും.

vagamon1

ടൂറിസം മേഖലയിൽ വാഗമണ്ണിന്റെ സാധ്യതകള്‍, വെല്ലുവിളികൾ ഇവയെ മുൻനിർത്തിയുള്ള പഠനങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും നേതൃത്വം നൽകും. കൂടാതെ വാഗമണ്ണിലെ വിനോദ സഞ്ചാരമേഖലകളിലേക്ക് വിദേശികളെ ആകർഷിക്കുവാനും അതുവഴി നിക്ഷേപ സംഗമത്തിനുള്ള അവസരം ഒരുക്കുമെന്നും വാഗമണ്‍ ഡെസ്റ്റിനേഷൻ മേക്കേഴ്സ് സംഘടനയുടെ പ്രസിഡന്റ് ജോബി ജോസ് (ജനറൽ മാനേജർ, ഫോഗി നോള്‍സ് റിസോർട്ട്) സെക്രട്ടറി സൂരജ് വർഗീസ് പുല്ലാട്ട് (സിഇഒ, ഓറഞ്ച് വാലി) എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. പ്രസി‍‍ഡന്റ്: ജോബി ജോസ്. സെക്രട്ടറി സൂരജ് വർഗീസ് പുല്ലാട്ട്, +917902789087 , +919526027334.

English Summary: Vagamon Monsoon Tourism

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS