ചെലവ് കുറവ്, നാലമ്പല ദർശനത്തിന് യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി

ksrtc-travel
SHARE

നാലമ്പല ദര്‍ശനത്തിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളില്‍ നിന്നായി ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് നാലമ്പല ദര്‍ശനത്തിന് വാഹന സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ കാലയളവില്‍ ആലപ്പുഴയിലെ വിവിധ ഡിപ്പോകളില്‍ നിന്നു 17 ട്രിപ്പുകളാകും സംഘടിപ്പിക്കുക. അതില്‍ 9 ട്രിപ്പുകളുടെ ബുക്കിങ് ഇതിനകം പൂര്‍ത്തിയായി.

രാമായണ മാസത്തിലെ നാലമ്പല ദർശനത്തിന് ആയിരകണക്കിന് വിശ്വാസികളാണ് എത്തുന്നത്. അതിനാൽ തന്നെ കെഎസ്ആര്‍ടിസിയുടെ ചെലവ് കുറഞ്ഞ ഈ മാതൃകയ്ക്ക് വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ക്ഷേത്രസമിതികളും വനിതാ സംഘങ്ങളുമെല്ലാം ആ ബജറ്റ് യാത്രയെ സ്വാഗതം ചെയ്തിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ കൂടുതല്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. വിവിധ ഡിപ്പോകളിലെ കോ-ഓര്‍ഡിനേറ്റര്‍മാരായ ജീവനക്കാരുടെ സഹായത്തിലാണ് ഇത്തരം ട്രിപ്പുകള്‍ സംഘടിപ്പിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ഏത് ഡിപ്പോയില്‍ നിന്നും ഗ്രൂപ്പ് ബുക്കിങ്ങിനോ,  ബജറ്റ് സെല്‍ ടൂറിസവുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങള്‍ക്കോ വിളിക്കാം.. 9846475874

നാലമ്പല ദർശനം

Nalambalam-travel

ദശരഥ മഹാരാജാവിന്‍റെ പുത്രൻമാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘനൻ എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർഥാടനമാണ് നാലമ്പല ദർശനം. രാമായണ മാസത്തിലാണ് ഇവിടേക്കുള്ള തീർഥയാത്രകൾക്ക് പ്രാധാന്യം കൈവരുന്നത്.  തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങൾ. തൃപ്രയാർ നിർമാല്യദർശനം, ഇരിങ്ങാലക്കുട ഉഷ:പൂജ, മൂഴിക്കുളത്ത് ഉച്ചപൂജ, പായമ്മൽ അത്താഴപൂജ എന്നിങ്ങനെ നടത്തണമെന്നാണ് വിശ്വാസം.

English Summary: Ksrtc Announces Budget trip to Nalambalam

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS