തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടനിലേക്ക് സൈക്കിള്‍ യാത്ര

cycle-trip1
SHARE

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികദിനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടനിലേക്ക് സൈക്കിള്‍ യാത്രക്കൊരുങ്ങുകയാണ് കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫയിസ് അഷ്റഫ് അലി. സൈക്ലിങ് ഹരമായ ഈ 34കാരന്‍ ആദ്യമായല്ല നാടുകാണാനിറങ്ങുന്നത്. 

450 ദിവസം, 20000 കിലോ മീറ്റര്‍, 35 രാജ്യങ്ങള്‍. ഇതാണ് ഫയിസിന്റെ ലക്ഷ്യം. ആഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് നിന്ന് ഈ സൈക്കിള്‍ യാത്ര തുടങ്ങും, അങ്ങ് ലണ്ടനിലേക്ക്. ഇതിന് മുന്‍പ് സിംഗപ്പൂരിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ ഫയിസിന് ഒന്നരവര്‍ഷം നീളുന്ന ഈ യാത്ര ഏറെക്കാലത്തെ സ്വപ്നമാണ്. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കും അവിടെനിന്ന് വിമാനത്തില്‍ ഒമാനിലെത്തും, പിന്നീട് വീണ്ടും സൈക്കിളില്‍ യാത്ര തുടരും. 

ടെക് മേഖലയിലെ ജോലി ഉപേക്ഷിച്ച് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അച്ഛന്റെ അനുഭവമാണ് ഇതിലേയ്ക്ക് വഴി വെച്ചത്. ഇന്ത്യയെ കയ്യടിക്കിയവരുടെ നാട്ടിലേയ്ക്ക് സ്വാതന്ത്യത്തിന്റെ അമൃതമഹോല്‍സവത്തില്‍ തന്നെ യാത്ര തുടങ്ങണമെന്ന് വാശിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് യാത്ര ഫ്ലാഗ് ഓഫ് ചെയ്യിക്കണെമന്നാണ് ഫയിസിന്റെ ആഗ്രഹം.

English Summary: Trivandrum to briton Cycle Ride

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}