ADVERTISEMENT

ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുടുംബസമേതം താമസിക്കാൻ ഗവി പച്ചക്കാനത്ത് ഹോം സ്റ്റേ. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡയമണ്ട് കാറ്റഗറി വിഭാഗത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഹോം സ്റ്റേയാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ എസ്റ്റേറ്റായ ഡൗൺ ടൗണിൽ ഇംഗ്ലീഷുകാരുടെ കാലത്ത് നിർമ്മിച്ച ബംഗ്ലാവ് നവീകരിച്ചാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. ലോക വിനോദ സഞ്ചാരദിനത്തിന്റെ ആഘോഷത്തിനൊപ്പമാണ് ടൂറിസം രംഗത്തെ പുതിയൊരു സംരംഭത്തിന് ഗവിയിൽ തുടക്കമാകുന്നത്.

Gavi-resort

 

 New homestay in Gavi

ഭക്ഷണം, വാഹന സൗകര്യം എന്നിവ ഉൾപ്പെടെയാണ് പാക്കേജ്. മൂന്ന് എക്സിക്യൂട്ടീവ് മുറികൾ ഉൾപ്പെടെ 20 പേർക്ക് താമസിക്കാൻ സാധിക്കും. സംസ്ഥാന സർക്കാരിന്റെ പുതിയ ടൂറിസം വികസന നയത്തിന്റെ ഭാഗമായാണ് ഗവിയിൽ ഇങ്ങനെയൊരു സംരംഭം എത്തുന്നത്. ഗവിയിൽ എത്തിയാൽ താമസിക്കാൻ നിലവിൽ സൗകര്യം കുറവായിരുന്നു. എപ്പോഴും മഞ്ഞ് മൂടിയ തണുത്ത കാലാവസ്ഥ, വനത്തിനുള്ളിൽ താമസിക്കുക, വന്യമൃഗങ്ങളെ നേരിൽ കാണാൻ കഴിയുക എന്നിവയിലൂടെ കൂടുതൽ ആഭ്യന്തര, വിദേശ സഞ്ചാരികളെ ഗവിയിലേക്ക് ആകർഷിക്കാനാകും.

 

എല്ലാ ദിവസവും പത്തനംതിട്ടയിൽ നിന്നും വിനോദസഞ്ചാരികളെ ഗവിയിൽ എത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ , ഇരിങ്ങാലക്കുട, മലപ്പുറം , കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും പ്രത്യേക വാഹനം ക്രമീകരിച്ച് സഞ്ചാരികളെ എത്തിക്കുന്നു. ഇവർക്ക് താമസ സൗകര്യവും നൽകുന്നു. ഒരാഴ്ച മുമ്പ് താമസിക്കാൻ എത്തുന്നവർ ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9400 31 41 41

 

English Summary: New homestay in Gavi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com