യാത്രയാണ് ലഹരി എന്ന സന്ദേശവുമായി തർബിയത്ത് ടൂറിസം വിദ്യാർത്ഥികൾ

tourism
SHARE

ലോക വിനോദ സഞ്ചാരദിനത്തോടനുബന്ധിച്ച്  മൂവാറ്റുപുഴ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ടൂറിസം വിദ്യാർത്ഥികളും അധ്യാപകരും "യാത്രയാണ് ലഹരി" എന്ന ആശയം  മുൻനിർത്തി ലഹരി വിരുദ്ധ സന്ദേശ പ്രചരണ യാത്ര സംഘടിപ്പിച്ചു. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ തുടങ്ങിയ പ്രദേശങ്ങളിലൂടെ ക്രമീകരിച്ചിരിക്കുന്ന യാത്രയുടെ ഉദ്ഘാടനം  മട്ടാഞ്ചേരി പാലസിനു സമീപം കൊച്ചി എം.എൽ.എ കെ.ജെ മാക്സി നിർവ്വഹിച്ചു.

Tourism1
കൊച്ചി എംഎൽഎ കെ.ജെ മാക്സിക്കൊപ്പം

 ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ തർബിയത്ത് ടൂറിസം വിദ്യാർത്ഥികൾ നടത്തി പോരുന്ന മാതൃകാ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ജില്ലാ കളക്ടർ രേണുരാജ് ആശംസകൾ അർപ്പിച്ചു. ചരിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു യാത്ര ലീഡർ മുഹമ്മദ് നിഹാൽ നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ ജിസ്മി  മാക്കീൽ, തുളസി സി ജി , സംഗീത സി, സുനിൽ തോമസ്, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

English Summary: Travel Message from Tharbiyath Students

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA