ADVERTISEMENT

ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഉദാത്ത സൃഷ്ടികളിലൊന്നാണ് താജ്മഹൽ. ലോകത്തുള്ളതിൽ ഏറ്റവും സുന്ദരമായ പ്രണയകാവ്യം എന്നു ചരിത്രം വിശേഷിപ്പിച്ചിട്ടുള്ള താജ്മഹൽ, അർജുമംദ് ബാനു ബീഗം എന്ന മുംതാസിനുള്ള ഷാജഹാന്റെ ഉപഹാരമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമായെങ്കിലും ഇന്നും തെളിമ മങ്ങാതെ, ആ പ്രണയം പോലെത്തന്നെ ജ്വലിച്ചു നിൽക്കുന്നു. ഇൗ കാഴ്ച ആസ്വദിക്കുവാനായി നിരവധിപേരാണ് ആഗ്രയിലേക്ക് എത്തിച്ചേരുന്നത്.

നിലാവിന്റെ വെളിച്ചത്തിൽ താജ്മഹലിന്റെ ഭംഗി ആസ്വദിക്കാണോ? അതിനുള്ള അവസരവും റെഡി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കുറിപ്പ് അനുസരിച്ച് ഇന്നു മുതൽ 11വരെ നാല് ദിവസം താജ്മഹൽ രാത്രിയിൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു.

വജ്രം പോലെ തിളങ്ങും താജ്മഹല്‍

ശരത്പൂർണിമ ദിനങ്ങളിലെ താജ്മഹലിന്റെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരം നൽകുമെന്ന് സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് രാജ്കുമാർ പട്ടേൽ പറഞ്ഞു. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ നാല് ദിവസത്തേക്കാണ് വിനോദസഞ്ചാരികള്‍ക്ക് രാത്രിയിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ശരത്പൂര്‍ണിമയെ ചാംകീ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഈ ദിവസം, നിലാവെളിച്ചം വെളുത്ത മാർബിളിൽ പതിക്കുമ്പോൾ പ്രണയത്തിന്റെ പ്രതിരൂപം വജ്രം പോലെ തിളങ്ങും ആ കാഴ്ച ഏതൊരു സഞ്ചാരിയും കാണേണ്ടതാണ്.

രാത്രിയുടെ മനോഹാരിതയിൽ താജ്മഹലിന്റെ ഭംഗി നുകരാൻ താൽപര്യമുള്ളവർ എഎസ്ഐ ഓഫിസിലെ കൗണ്ടറിൽ നിന്ന് രാത്രി സന്ദർശന തീയതിയ്ക്ക് ഒരു ദിവസം മുൻപ് ടിക്കറ്റ് വാങ്ങാം. 8.30 മുതൽ 12.30 വരെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് 400 പേർക്ക് മാത്രമേ സന്ദർശനത്തിന് അനുമതിയുള്ളൂ. അരമണിക്കൂർ സമയമാണ് അനുവദിച്ചിരിക്കുന്ന സമയം. ഒരു ബാച്ചിൽ 40 പേർക്ക് കയറാം. സന്ദർശന ദിവസം ഉച്ചയ്ക്ക് ഒരുമണി വരെ ടിക്കറ്റ് കാൻസൽ ചെയ്യാൻ സൗകര്യമുണ്ട്. എന്നാൽ ഇത് നിബന്ധനകൾക്ക് വിധേയമാണ്. കൂടുതൽ വിവരങ്ങൾക്ക് www.asiagracircle.in സന്ദർശിക്കാം.

English Summary: Taj Mahal to open for night viewing on during Sharad Purnima

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com