300 രൂപ; നീലക്കുറിഞ്ഞി വസന്തം കാണാൻ ആനവണ്ടി റെഡി

idukki-kallipara1
നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറ മലനിരകളിൽ നിന്നുള്ള തമിഴ്നാട്ടിലെ കാർഷിക ഗ്രാമങ്ങളുടെ വിദൂര ദൃശ്യം
SHARE

ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ചു വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. മിഴിവേകുന്ന ഇൗ കാഴ്ച ആസ്വദിക്കുവാനും ചിത്രങ്ങൾ പകർത്തുവാനുമായി നിരവധി പേരാണ് കള്ളിപ്പാറയിലേക്ക് എത്തിയിരിക്കുന്നത്. സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി കാഴ്ച ആസ്വദിക്കുവാനായി ഇനി കെഎസ്ആർടിസിയും റെഡി.

ശാന്തമ്പാറ, കള്ളിപ്പാറ മേഖലകളിലെ നീലക്കുറിഞ്ഞി വസന്തം കാണാൻ മൂന്നാർ ഡിപ്പോയിൽ നിന്നു കെഎസ്ആർടിസി യാത്രാ സൗകര്യമൊരുക്കി. രാവിലെ 9നു മൂന്നാറിൽ നിന്നാരംഭിച്ച് ആനയിറങ്കൽ വഴി കള്ളിപ്പാറയിൽ ഉച്ചയ്ക്ക് ഒന്നിനെത്തും. 2 മണിക്കൂർ സഞ്ചാരികൾക്കു കുറിഞ്ഞിപ്പൂക്കൾ കാണാം. 3നു മടക്കയാത്ര. വൈകിട്ട് 6നു മൂന്നാർ ഡിപ്പോയിൽ മടങ്ങിയെത്തും. 300 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.

neelakurinji-kallipara

സഞ്ചാരികൾ എത്തിത്തുടങ്ങിയാൽ ഉടൻ തന്നെ സർവീസ് തുടങ്ങുമെന്നു ഡിപ്പോ അധികൃതർ പറഞ്ഞു. നിലവിൽ കോതമംഗലം ഡിപ്പോയിൽ നിന്ന് അടിമാലി, പൊൻമുടി, ചതുരംഗപ്പാറ, ശ്രീനാരായണപുരം വഴി നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ശാന്തമ്പാറ, കള്ളിപ്പാറ എന്നിവിടങ്ങളിലേക്കു സ്ഥലസന്ദർശന സർവീസ് നടത്തുന്നുണ്ട്. സീറ്റ് ബുക്കിങ്ങിനു ഫോൺ: 9446929036, 04865-230201. 94469 290369895086324,9447331036

മൂന്നാർ ഡിപ്പോ എൻക്വയറി

04865-230201English Summary: Ksrtc Announces Budget trip to Munnar Kallippara

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}