ബുക്കിങ് സൈറ്റുകൾക്ക് പിഴ

booking
Chainarong Prasertthai/Istock
SHARE

ന്യൂഡൽഹി∙ വിപണിമര്യാദ ലംഘിച്ചതിന് ഓൺലൈൻ ബുക്കിങ് സേവനം നൽകുന്ന മെയ്ക് മൈ ട്രിപ്, ഗോഐബിബോ, ഓയോ എന്നീ സൈറ്റുകൾക്ക് 392.36 കോടി രൂപയുടെ പിഴ. മെയ്ക് മൈ ട്രിപ്പിന്റെ ഉപകമ്പനിയാണ് ഗോഐബിബോ. ഇരുകമ്പനികളും കൂടി 223.48 കോടി രൂപയാണ് അടയ്ക്കേണ്ടത്. ഓയോ 168.88 കോടി രൂപ നൽകണം. 

മെയ്ക് മൈ ട്രിപ്പും ഗോഐബിബോയും അവരുമായി കരാറിലുള്ള ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ ചട്ടമാണ് ശിക്ഷാനടപടിക്ക് കാരണമാക്കിയത്. ഹോട്ടലുകൾക്ക് ഈ സൈറ്റുകൾ നിശ്ചയിച്ച നിരക്കിനു താഴെ മറ്റൊരു പ്ലാറ്റ്ഫോമിലോ സ്വന്തം വെബ്സൈറ്റിലോ ബുക്കിങ് എടുക്കാൻ കഴിയില്ലെന്നായിരുന്നു വ്യവസ്ഥ. മെയ്ക് മൈ ട്രിപ് ഓയോ പ്ലാറ്റ്ഫോമിന് അവിഹിതമായ തരത്തിൽ മുൻഗണന നൽകിയിരുന്നുവെന്നും സിസിഐ കണ്ടെത്തി. ഇത് മറ്റ് കമ്പനികളുടെ അവസരത്തെ ബാധിച്ചു.  2019ലാണ് കമ്മിഷൻ അന്വേഷണം ആരംഭിച്ചത്. 

English Summary: business booking sites

ടൂർ പ്ലാൻ ചെയ്തോളൂ, ട്രാവൽ എക്സ്പേർട്ടിനെ കണ്ടെത്താം ! www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS